ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വാങ്ങി പണം നൽകാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ

Advertisement

കണ്ണൂർ.ലക്ഷങ്ങൾ വിലയുള്ള ഫോണുകൾ വാങ്ങി പണം നൽകാതെ മുങ്ങിയ കേസിൽ യുവാവ് അറസ്റ്റിൽ.
കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയായ ഇ ജി അഭിഷേകിനെ കോഴിക്കോട് ഫറോക്ക് പോലീസ് ആണ് അറസ്റ്റ് ചെയ്തത്. നെറ്റ് ബാങ്കിംഗ് വഴി പണം ട്രാൻസ്ഫർ ചെയ്തെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഫോണുകൾ വാങ്ങിയത്. കോഴിക്കോട് ബസ് സ്റ്റാൻഡ് കോപ്ലക്സിലെ മൊബൈൽ ഫോൺ ഷോപ്പിൽ നിന്ന് 2,64,000 രൂപ വില വരുന്ന രണ്ട് ഫോണുകൾ ആണ് വാങ്ങിയിരുന്നത്. നെറ്റ് ബാങ്കിംഗ് വഴി പണം അയച്ചതായി കട ഉടമയെ ബോധ്യപ്പെടുത്തി ഫോണുകളുമായി ഇയാൾ കടന്നുകളഞ്ഞു. ബാങ്കുമായി ബന്ധപ്പോൾ പണം ലഭ്യമായില്ലെന്ന് വ്യക്തമായി. ഇതോടെ കട ഉടമ പരാതി നൽകുകയായിരുന്നു. സമാന രീതിയിൽ ഇയാൾ പലരെയും കബളിപ്പിച്ചതായി പൊലീസ് കണ്ടെത്തി.