മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം,പരാതി

Advertisement

കോഴിക്കോട്.ഷിരൂരിലെ മണ്ണിടിച്ചിലിൽ അകപ്പെട്ട അർജുൻ്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം. കുടുംബം നടത്തിയ വാർത്താ സമ്മേളനം എഡിറ്റ് ചെയ്ത് മാറ്റിയാണ് വ്യാജപ്രചാരണം. പരാതിയിൽ സൈബർ പോലീസ് അന്വേഷണം തുടങ്ങി.

സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസം, കുടുംബം നടത്തിയ വാർത്താ സമ്മേളനത്തിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് വ്യാപകമായ സൈബർ ആക്രമണം. അർജുൻ്റെ അമ്മയുടെ സഹോദരിയുടെ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. അമ്മ വൈകാരികമായി നടത്തിയ പരാമർശങ്ങൾക്ക് എതിരെയും ദുഷ് പ്രചാരണങ്ങളുണ്ടായി.
ഇതോടെയാണ് കുടുംബം സൈബർ സെല്ലിൽ പരാതി നൽകിയത്. വ്യാജ വീഡിയോകൾ വന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, തെരച്ചിലിൻ്റെ പത്താം ദിവസത്തിലും പ്രതീക്ഷ കൈവിടാതെ അർജ്ജുനായി കാത്തിരിക്കുകയാണ് ഒരു നാടൊന്നാകെ.