ഷിരൂരിൽ രക്ഷാ ദൗത്യത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പങ്കുവയ്ക്കാമെന്ന് കാര്‍വാര്‍ എംഎല്‍എ

Advertisement

ഷിരൂരിൽ രക്ഷാ ദൗത്യത്തിന്‍റെ പൂര്‍ണവിവരങ്ങള്‍ വൈകിട്ട് ആറുമണിക്ക് പങ്കുവയ്ക്കാമെന്ന് കാര്‍വാര്‍ എംഎല്‍എ. ലോറി കരയ്ക്ക് കയറ്റുന്നതിനുള്ള പദ്ധതി രൂപരേഖ  വിശദീകരിച്ചേക്കുമെന്ന് സൂചന. ഡ്രോണ്‍ പരിശോധനയില്‍ അര്‍ജുന്റെ ലോറിയുടെ ചിത്രം പകര്‍ത്താന്‍ നീക്കം തുടരുകയാണ്. ഹൈപ്പര്‍ ട്രാന്‍സ് റിസീവര്‍ ഉപയോഗിച്ചാകും ചിത്രം പകര്‍ത്തുക. മൂന്ന് സിഗ്നലുകള്‍ ലഭിച്ചു, കാബിന്‍ എവിടെയെന്ന് കണ്ടെത്താനാണ് ശ്രമം. മുങ്ങല്‍ വിദഗ്ധര്‍ രണ്ടുതവണ ലോറിക്കരികിലെത്തിയെങ്കിലും കാബിന്‍ പരിശോധിക്കാനായില്ല. ശക്തമായ അടിയൊഴുക്കും കലങ്ങിമറിഞ്ഞ വെള്ളവുമാണ് വെല്ലുവിളി. 

Advertisement