ഷിരൂരിൽ ഗംഗാവലി പുഴയിൽ അർജുന് വേണ്ടിയുള്ള തിരച്ചിലിൽ നാലിടത്ത് ലോഹഭാഗങ്ങൾ കണ്ടെത്തിയെന്ന് മേജർ ജനറൽ ഇന്ദ്രബാലൻ. അർജുന്റെ ലോറി കണ്ടെത്തിയത് റോഡിൽ നിന്ന് 60 മീറ്റർ ദൂരെ പുഴയിലാണ്. ലോറിയിൽ നിന്നും തടികൾ വിട്ടുപോയിട്ടുണ്ട്. ലോറി, ക്യാബിൻ, ടവർ, ഡിവൈഡിംഗ് റെയിൽ എന്നിവയുടെ പോയിന്റ് കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വിശദമാക്കി.
ഗംഗാവലി പുഴയിൽ രാത്രിയും ഡ്രോൺ പരിശോധന തുടരാനാണ് തീരുമാനം.