ന്യൂഡെല്‍ഹി. വിദേശ സഹകരണത്തിന് കേരള സർക്കാർ വാസുകി IAS നെ ചുമതലപ്പെടുത്തിയതിനെതിരെ വിദേശകാര്യമന്ത്രാലയം. കേന്ദ്രസർക്കാർ വിഷയങ്ങളിൽ കൈ കടത്തരുതെന്ന് സംസ്ഥാനത്തിനു മുന്നറിയിപ്പ്. സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
വിദേശരാജ്യങ്ങളുമായുള്ള ഏകോപനം ഉറപ്പാക്കാനാണ് വാസുകി ഐഎസിന് ചുമതല കൈമാറിയതെന്നായിരുന്നു സംസ്ഥാന ചീഫ് സെക്രട്ടറിയുടെ വിശദീകരണം.സംസ്ഥാനത്തിന്റെ നിയമനത്തിനെതിരെയാണ് വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. ഭരണഘടനാപരമായ അധികാരപരിധികൾക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾ കടന്നു കയറരുതെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ .
നിയമനത്തിനെതിരെ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിമർശനമുന്നയിച്ചു. കേന്ദ്രമാണ് വിദേശകാര്യ നോക്കുന്നതെന്നും സംസ്ഥാന സർക്കാരിന് അതിലൊന്നും ചെയ്യാൻ കഴിയില്ലെന്നും ഗവർണർ.
സംസ്ഥാന സർക്കാർ വിദേശകാര്യ സെക്രട്ടറിയെ നിയമിച്ച ഉത്തരവിറക്കിയിട്ടില്ലെന്നും മുൻപുണ്ടായിരുന്ന ചുമതലയിൽ വാസുകിയെ നിയമിച്ചുവെന്നുമാണ് ചീഫ് സെക്രട്ടറി അറിയിച്ചത്.