കവടിയാർ സാൽവേഷൻ ആർമി എച്ച് എസ് എസിൽ ഇലക്ട്രോണിക്സ് വോട്ടിംഗ് യന്ത്രങ്ങളുടെ സഹായത്തോടെ സ്കൂൾ പാർലമെൻ്റ് ഇലക്ഷൻ നടത്തി

Advertisement

തിരുവനന്തപുരം: ജനാധിപത്യത്തിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകി കവടിയാർ സാൽവേഷൻ ആർമി ഹയർ സെക്കന്ററി സ്കൂളിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടന്നു. പൂർണ്ണമായും ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെയാണ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയത്. ജൂലൈ എട്ടാം തീയതി ഇലക്ഷൻ പ്രഖ്യാപനത്തോടെയാണ് നടപടികൾ ആരംഭിച്ചത്. സ്ഥാനാർത്ഥി നിർണ്ണയം, പത്രിക സമർപ്പണം, പത്രിക പിൻവലിക്കൽ, സൂക്ഷ്മ പരിശോധന, പ്രചരണം തുടങ്ങി പൊതു തെരഞ്ഞെടുപ്പിന്റെ എല്ലാ മാനദണ്ഡങ്ങളും സ്കൂൾ ഇലക്ഷനിൽ പാലിച്ചിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ പേര്, ചിഹ്നം തുടങ്ങി വിവിപാറ്റ് ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ക്രമീകരിച്ചിരുന്നു. വിദ്യാര്‍ത്ഥികൾ തന്നെ പ്രിസൈഡിംഗ്, പോളിംഗ് ഓഫീസർമാരായി. അച്ചടക്ക നടപടികൾക്ക് ഇലക്ഷൻ പോലീസ് ഓഫീസർമാരായും വിദ്യാർത്ഥികൾ ചുമതലയേറ്റു. സാമൂഹ്യശാസ്ത്ര, ലിറ്റിൽ കൈറ്റ് ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടന്ന ഇലക്ഷൻ പ്രോഗ്രാമിന് ഹെഡ്മിസ്ട്രസ് പുഷ്പിത ബി, അദ്ധ്യാപകരായ ജയരാജ് വിറ്റി, ഡോ. സജീവ് കുമാർ.ബി, വത്സമ്മ ചാക്കോ, സാറാമ്മ ജോൺ, അനധ്യാപകനായ വില്യം സാമുവേൽ എന്നിവർ നേതൃത്വം നൽകി.

Advertisement