ഐഎസ്ആർഒ ഗൂഢാലോചനക്കേസ്,പ്രതിപ്പട്ടികയിലുള്ള  പൊലീസ് ഉദ്യോഗസ്ഥർ ഇന്ന് നേരിട്ടു ഹാജരാകണം

Advertisement

തിരുവനന്തപുരം.  ഐഎസ്ആർഒ ഗൂഢാലോചനക്കേസ് ഇന്ന് തിരുവനന്തപുരം സിജെഎം കോടതി പരിഗണിക്കും. കേരള പോലീസിലെയും ഐ ബി യിലെയും മുൻ ഉദ്യോഗസ്ഥരാണ് പ്രതികൾ.കേസിൽ പ്രതിപ്പട്ടികയിലുള്ള ഈ പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടു ഹാജരാകാനാണ് കോടതി നിർദ്ദേശം.ഇന്ന് ഹാജരാകാൻ ഉദ്യോഗസ്ഥർക്ക് കോടതി സമൻസയച്ചിരുന്നു. മുൻ എസ് പി  എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, മുൻ സി ഐ കെ കെ ജോഷ്വാ, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ ഐ ബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികൾക്കെതിരെ സി ബിഐ ദില്ലി യൂണിറ്റാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.