പെണ്‍ സുഹൃത്തിന്‍റെ ക്വട്ടേഷന്‍,യുവാവിനെ കാറിൽ കെട്ടിയിട്ട് ഫോൺ കവർന്നു

Advertisement

ഇടുക്കി .അടിമാലിയിൽ യുവാവിനെ കാറിൽ കെട്ടിയിട്ട് ക്വട്ടേഷൻ സംഘം ഫോൺ കവർന്നു. ക്വട്ടേഷൻ നൽകിയത് യുവാവിൻ്റെ പെൺ സുഹൃത്ത്.സ്വകാര്യ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചതിലുള്ള വൈരാഗ്യമാണ് ക്വട്ടേഷന് പിന്നിൽ.കുഞ്ചിത്തണ്ണി സ്വദേശി മേപ്പുതുശ്ശേരിയിൽ സുമേഷ് സോമൻ (38) പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ

കല്ലാർകുട്ടിയിൽ വച്ച് വാഹനം തടഞ്ഞ കൊട്ടേഷൻ സംഘം യുവാവിനെ ആക്രമിച്ചു.കൈ സീറ്റിനോട് ചേർത്ത് കെട്ടിയതിനു ശേഷം ഫോണുമായി മുങ്ങി.പിന്നീട് ഇന്നു പുലർച്ചെ ഇതുവഴി പോയ യാത്രക്കാരാണ് കാറിൽ കെട്ടിയിട്ട നിലയിൽ യുവാവിനെ കണ്ടെത്തിയത്. പിന്നീട് യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Advertisement