സ്കൂട്ടറിൽ ഒളിച്ചുകയറിയ മൂർഖനെ പിടികൂടി

Advertisement

വടക്കഞ്ചേരി. സ്കൂട്ടറിൽ ഒളിച്ചുകയറിയ മൂർഖനെ പിടികൂടി.വടക്കഞ്ചേരി പോലീസ് സ്റ്റേഷൻ സമീപത്ത് മെഡിക്കൽ സ്റ്റോറിന് മുൻവശത്ത് വച്ചിരുന്ന സ്കൂട്ടറിലാണ് മൂർഖൻ പാമ്പ് കയറിക്കൂടിയത്. ഈ മൂർഖൻ പാമ്പ് കയറുന്നത് തൊട്ടടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവർമാരും സമീപത്തെ കച്ചവടക്കാരും കണ്ടതോടെയാണ് വിവരം അറിയിച്ചത്.മെഡിക്കൽ സ്റ്റോർ ജീവനക്കാരിയുടെ സ്കൂട്ടർ ആയതിനാൽ ഉടൻതന്നെ സമീപത്തെ പോലീസ് സ്റ്റേഷനിലേക്ക് വണ്ടി കയറ്റി നിർത്തി.പിന്നീട് പാമ്പ് പിടുത്തത്തിൽ പരിശീലനമുള്ള കരയങ്കാട് മമ്മദാലി എത്തി, സമീപത്തെ സ്കൂട്ടർ വർഷോപ്പ് തൊഴിലാളികൾ വാഹനം പൂർണമായും അഴിച്ചു പരിശോധിക്കുന്നതിനിടെയാണ് വാഹനത്തിന്റെ ഹെഡ് ലൈറ്റ് ക്യാബിനകത്ത് ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.

എന്തായാലും കയറിക്കൂടിയ പാമ്പ് പുറത്ത് എടുത്തതിന്റെ ആശ്വാസത്തിലാണ് വാഹന ഉടമ

Advertisement