ആലുവ. ആ അമ്മയുടെ നിലവിളി മലയാളി മറക്കില്ല, നാടുഞെട്ടിയ ക്രൂര കൊലപാതകത്തിന് ഒരു വർഷം. നാലുവയസുകാരിയെ കൊലപെടുത്തിയ പ്രതി അസഫാക്ക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചിരുന്നു. 37 ദിവസം കുറ്റപത്രം സമർപ്പിച്ച റൂറൽ പോലീസിന്റെ ഇടപെടൽ കേസിൽ നിർണായകമായിരുന്നു.
ഒരുപാട് പ്രതീക്ഷകളുമായി ബിഹാറിൽ നിന്ന് കേരളത്തിലേക്ക് എത്തിയ കുടുംബത്തിലെ നാലു വയസ്സുകാരിയാണ് അസഫാക് ആലം എന്ന കൊടും കുറ്റവാളിക്ക് ഇരയായത്. . കുട്ടിയെ കാന്മാനില്ല എന്ന വാർത്ത വന്നത് മുതൽ. ഒരപകടവും ഇല്ലാതെ തിരിച്ചുകിട്ടും എന്ന് പ്രതീക്ഷയിലായിരുന്നു നാട് ഒന്നാകെ. പക്ഷേ ആലുവ മാർക്കറ്റിന് സമീപമുള്ള
കുറ്റിക്കാട്ടിൽ നിന്ന് ലഭിച്ചത് നാലു വയസ്സുകാരിയുടെ ചേതനയറ്റ ശരീരം.
37-ാം ദിവസം കുറ്റപത്രം നല്‍കി കാര്യക്ഷമതയില്‍ പൊലീസ് റിക്കാര്‍ഡിട്ടു ,21 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കി,അഡ്വ. മോഹൻ രാജ് പബ്ലിക് പ്രോസിക്യൂട്ടർ ആയെത്തി.സമാനകേസുകളില്‍ പ്രതിയായിരുന്ന പ്രതിക്ക് നവംബർ 14 ന് വധശിക്ഷ വിധിച്ചു.
ആലുവയിൽ നാലു വയസ്സുകാരിക്കേറ്റ ക്രൂരപീഡനം അവസാനത്തേതാകുമെന്ന് അധികാരികള്‍ ഉറപ്പു പറഞ്ഞത് പക്ഷേ പാഴ് വാക്കായി
ഒരു മാസത്തിനു ഇപ്പുറം എടയപ്പുറത്ത് എട്ടുവയസ്സുകാരിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. പെരുമ്പാവൂരിൽ 14 വയസ്സുകാരിക്കും,മൂന്നു വയസ്സുകാരിക്കും ലൈംഗികാക്രമണം നേരിട്ടു. ആലുവയിൽ മാത്രമല്ല സംസ്ഥാനത്തുടനീളം കേസുകളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായത്.