ഹണിട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പോലീസ് പിടിയിൽ

Advertisement

കാസറഗോഡ്. ഹണിട്രാപ്പ് കേസിലെ പ്രതി ശ്രുതി ചന്ദ്രശേഖരൻ പോലീസ് പിടിയിൽ. ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നാണ് ശ്രുതിയെ മേൽപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പോലീസുകാർ ഉൾപ്പെടെ നിരവധിപേരെ ഹണിട്രാപ്പിൽ കുടുക്കിയ ശ്രുതിയുടെ മുൻ‌കൂർ ജാമ്യപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു….

കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതോടെ കേരളം വിട്ട ശ്രുതി ചന്ദ്രശേഖരനെ ഉഡുപ്പിയിലെ ലോഡ്ജിൽ നിന്നാണ് മേൽപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. രണ്ട് ആൺകുട്ടികളെയും കൊണ്ട് ഉഡുപ്പിയിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതി…. ഐ എസ് ആർ ഒ യിലെ അസിസ്റ്റന്റ് എഞ്ചിനീയർ ചമഞ്ഞു പൊയിനാച്ചി സ്വദേശിയായ യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയ കേസിലാണ് നടപടി…. യുവാവ് പരാതി നൽകിയത് പുറത്ത് വന്നതോടെ ശ്രുതിയ്‌ക്കെതിരെ സംസ്ഥാനത്ത് ഉടനീളം പരാതികൾ വന്നിരുന്നു… തൃശൂരിൽ പോലീസുകാരനിൽ നിന്ന് മാത്രം യുവതി തട്ടിയെടുത്തത് 14 ലക്ഷം രൂപയാണ്… കാസറഗോഡ് സ്വദേശിയായ യുവാവിൽ നിന്ന് സ്വർണ്ണമാലയും, അഞ്ചുലക്ഷം രൂപയും തട്ടിയെടുത്തതായും പരാതി ഉണ്ടായിരുന്നു… ഐ എസ് ആർ ഒ ഉദ്യോഗസ്ഥക്ക് പുറമെ, ഐ എ എസ് വിദ്യാർത്ഥി, ഇൻകംടാക്സ് ഓഫിസർ എന്നിവർ ചമഞ്ഞും ശ്രുതി തട്ടിപ്പ് നടത്തിയിട്ടുണ്ട്. പോലീസ് കസ്റ്റഡിയിൽ ഉള്ള പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ തട്ടിപ്പ് സംബന്ധിച്ച മുഴുവൻ വിവരങ്ങളും പുറത്തു വരുമെന്നാണ് പോലീസിന്റെ നിഗമനം. യുവതിയ്ക്ക് ഒളിവിൽ കഴിയാൻ സഹായം ചെയ്തവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്…. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും