കവടിയാറിൽ കേരള കൗൺസിൽ ഓഫ് ചർച്ചസിനു പുതിയ സോൺ

Advertisement

തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയമസഭ അസംബ്ലി മണ്ഡലത്തിലെ കവടിയാറിൽ കേരള കൗൺസിൽ ഓഫ് ചർച്ചെസിന് പുതിയ സോൺ നിലവിൽ വന്നു. കവടിയാർ സാൽവേഷൻ ആർമി ചർച്ചിൽ ചേർന്ന പൊതുയോഗം സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്. കേണൽ. സജു ഡാനിയേൽ ഉദ്ഘാടനം ചെയ്തു. കെ.സി.സി. ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ.ആർ.നോബിൾ, കോർ ഓഫീസർ മേജർ മോൻസി. വി. എസ്, വട്ടിയൂർക്കാവ് സോൺ ട്രഷറർ അശ്വിൻ ഇ ഹാംലെറ്റ്‌, റ്റി. ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.
സോൺ ഭാരവാഹികൾ: പ്രസിഡന്റ് ഫാ. എൻ. ആർ. സനിൽ കുമാർ, വൈസ് പ്രസിഡന്റ് ഫാ. എബ്രഹാം അലക്സ്‌, സെക്രട്ടറി റ്റി. ജെ. മാത്യു, ജോയിന്റ് സെക്രട്ടറി പ്രിൻസ് ജോർജ്, ട്രഷറർ ജേക്കബ് കോശി പണിക്കർ, അസംബ്ലി പ്രതിനിധികൾ: ജെയ്സൺ പി ജോയി, മേജർ. മോൻസി. വി. എസ്, ഗ്രേസി കുട്ടി. ഐ, ഫ്രഡി സാം എന്നിവരെ തെരഞ്ഞെടുത്തു.

Advertisement