കൊല്ലം.തൃശ്ശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് കോടിക്കണക്കിന് രൂപ തട്ടി ജീവനക്കാരി കീഴടങ്ങി . കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ വൈകിട്ട് 6 മണിയോടെയാണ് കീഴടങ്ങിയത്.കുറ്റം ചെയ്തിട്ടുണ്ടോയെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് പണം ബാഗിൽ ഉണ്ടെന്നായിരുന്നു പ്രതി ധന്യ മോഹൻറെ മറുപടി. പ്രതിയെ തൃശൂരിലേക്ക് കൊണ്ടു പോയി
തട്ടിപ്പിനു പിന്നാലെ ഒളിവിൽ പോയ ധന്യ മോഹനനെ കണ്ടെത്താൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ധന്യ കൊല്ലം ഈസ്റ്റ് പോലീസിന് മുമ്പാകെ കീഴടങ്ങിയത് .താൻ തട്ടിപ്പ് നടത്തിയില്ലന്ന മൊഴിയാണ് ധന്യ ഈസ്റ്റ് പോലീസിനെ മുമ്പാകെ ആവർത്തിച്ചത്. ധന്യ കൊല്ലത്തെത്തിയതറിഞ്ഞ് തൃശ്ശൂർ നിന്ന് പ്രത്യേക അന്വേഷണസംഘം കൊല്ലത്ത് എത്തിയിരുന്നു. വൈദ്യ പരിശോധനയ്ക്ക് ശേഷം ധന്യ മോഹനനെ തൃശ്ശൂരിൽ നിന്നുള്ള അന്വേഷണ സംഘത്തിന് കൈമാറി.
അഞ്ചുവർഷമായി വിവിധ വ്യാജ അക്കൊണ്ടുകളിലേക്ക് വായ്പയായാണ് ധന്യ മോഹൻ പണം മാറ്റിയെന്നാണ് പരാതി . 18 വർഷത്തോളം സ്ഥാപനത്തിൽ ജോലി ചെയ്തുവരുന്ന ധന്യ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറൽ മാനേജരായിരുന്നു. ഡിജിറ്റൽ പേർസണൽ ലോൺ എന്നപേരിൽ കുടുംബങ്ങളുടെ അക്കൊണ്ടുകളിലേക്കായിരുന്നു ധന്യ പണം മാറ്റിയിരുന്നത്. ഓഡിറ്റിൽ തട്ടിപ്പ് കണ്ടെത്തിയതോടെ യുവതി ഒളിവിൽ പോവുകയായിരുന്നു. ബന്ധുക്കളുടെ അടക്കം അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്തുവെന്ന് കണ്ടെത്തിയിട്ടുണ്ട്