തിരുവനന്തപുരം: വേൾഡ് കൗൺസിൽ ഓഫ് ചർച്ചസിന്റെ കേരള ഘടകമായ കേരള കൗൺസിൽ ഓഫ് ചർച്ചസിന് വട്ടിയൂർക്കാവ് പുതിയ സോൺ നിലവിൽ വന്നു. ക്രിസ്താശ്രമം സി.എസ്.ഐ സഭയിൽ ചേർന്ന പൊതുയോഗം കെ.സി.സി. ക്ലർജി കമ്മീഷൻ ചെയർമാൻ റവ.എ.ആർ.നോബിൾ ഉദ്ഘാടനം ചെയ്തു. സഭാ ഐക്യം സമൂഹത്തിൽ സമാധാനം സൃഷ്ടിക്കുന്നതിന് മുൻതൂക്കം നൽകണമെന്ന് അദ്ദേഹം പറഞ്ഞു. ക്രിസ്താശ്രമം സഭയുടെ പുരോഹിതനായ ഫാ. അഡ്വ. സജി എൻ സ്റ്റുവർട്ട് അധ്യക്ഷത വഹിച്ചു. മേജർ.റ്റി.ഇ.സ്റ്റീഫൻസൺ, സഭാ ശുശ്രൂകരായ പി.ആർ.നോബിൾ രാജ്, എ.ജോൺ ക്ലീറ്റസ്, അശ്വിൻ ഇ ഹാംലെറ്റ് എന്നിവർ പ്രസംഗിച്ചു.
സോൺ ഭാരവാഹികൾ: പ്രസിഡന്റ് ഫാ.അഡ്വ.സജി എൻ സ്റ്റുവർട്ട്, വൈസ് പ്രസിഡന്റ് അലക്സ് പത്രോസ്, സെക്രട്ടറി വർഗ്ഗീസ്. ജെ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കാനാവിൽ, ട്രഷറർ അശ്വിൻ ഇ ഹാംലെറ്റ്, അസംബ്ലി പ്രതിനിധികൾ: മേജർ.റ്റി.ഇ.സ്റ്റീഫൻസൺ, എം.ജയകുമാർ, ആർ.സെലീന, റീബജനീഷ് എന്നിവരെ തെരഞ്ഞെടുത്തു.