കോഴിക്കോട്.ബജറ്റിനെതിരായ വാദം അസംബന്ധമാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടി. കേരളത്തിന് നികുതി ഇനത്തിൽ തന്നെ 28000 കോടി രൂപ ലഭിക്കുന്നുണ്ട്.കേരളത്തിലെ റെയിൽവേ വികസനത്തിന് 3100 കോടി ലഭിക്കുന്നു.എയിംസ് വിഷയത്തിൽ
എയിംസ് കേരളത്തിന് കിട്ടണമെങ്കിൽ കൃത്യമായ ആലോചന നടത്തി സ്ഥലം കണ്ടെത്തി കൊടുക്കണം.അതിൽ തർക്കമാണ്. പിണറായിയും റിയാസും പറയുന്നു കോഴിക്കോട് വേണം എന്ന്. മുൻപ് ഉമ്മൻ ചാണ്ടി പറഞ്ഞത് കോട്ടയത്ത് വേണം എന്ന്. കേരളത്തിന് എയിംസ് കിട്ടും.
ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. കേരളത്തിലെ പ്രശനം തെറ്റായ ധനമാനേജ്മെന്റ് ആണ്. അതുകൊണ്ട് പുതിയ പ്രൊജക്ടുകൾ നേടി എടുക്കാൻ സാധിക്കുന്നില്ല. കെ എൻ ബാലഗോപാലിന് ഇക്കണോമിക്സിനെ കുറിച്ച് ഒരു ചുക്കും അറിയില്ല. ബാലഗോപാൽ സഹോദരൻ ഹരിലാലിന്റെ അടുത്ത് ഈ ബഡ്ജറ്റുമായി ചെന്ന് രണ്ട് ദിവസത്തെ ട്യൂഷൻ കിട്ടിയാൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. എന്നിട്ട് പുതിയ പ്രോജക്ടുകൾ നേടിയെടുക്കാൻ ശ്രമിക്കണം. കേരളത്തിലെ മഴക്കെടുതിക്ക് പ്രത്യേക പാക്കേജ് നൽകാത്തത് . ഈ ബജറ്റ് വരുന്ന സന്ദർഭത്തിൽ ഒരു പ്രളയ സാഹചര്യം കേരളത്തിൽ ഉണ്ടായിരുന്നില്ല.
മുൻപ് പ്രളയം ഉണ്ടായപ്പോൾ നരേന്ദ്ര മോദി സർക്കാർ സഹായിച്ചത് പോലെ ആരും സഹായിച്ചിട്ടില്ല. സുനാമി വന്നപ്പോഴും കേന്ദ്രം കേരളത്തെ സഹായിച്ചുവെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.