വാർത്താനോട്ടം

Advertisement

2024 ജൂലൈ 27 ശനി

BREAKING NEWS

👉സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് 20 കോടി രൂപ തട്ടിയെടുത്ത കൊല്ലം സ്വദേശി ധന്യാമോഹൻ്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

👉പുതിയ വായ്പകൾ എടുക്കുന്നതിൽ കിഫ് ബിക്ക് മേൽ നിയന്ത്രണമേർപ്പെടുത്തി സംസ്ഥാന സർക്കാർ

👉അർജുൻ്റെ കുടുംബത്തിന് നേരെ നടന്ന സൈബർ ആക്രമണ പരാതിയിൽ കേസ്സെടുത്ത് കോഴിക്കോട് പോലീസ്

👉ബ്രോമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ എറണാകുളം എം ജി റോഡിൽ കാർ മറിഞ്ഞ് 5 പേർക്ക് പരിക്ക്.

👉 ഷിരൂർ ദുരന്തം;ഫ്ലോട്ടിങ്ങ് പോറ്റൂൺസ് സ്ഥാപിച്ച് ഇന്ന് 12-ാം ദിനത്തിൻ തെരച്ചിൽ തുടരും.

👉മാലിന്യമുക്ത കേരളം: മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് വൈകിട്ട്.

🌴🌴 കേരളീയം 🌴🌴

🙏 ഷിരൂരില്‍ അര്‍ജുന് വേണ്ടിയുള്ള തെരച്ചിലില്‍, സിഗ്നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് ഇറങ്ങുന്നതിനാണ് ആദ്യ പരിഗണനയെന്ന് സൈന്യം. സോണാര്‍, റഡാര്‍, ഐബോഡ് എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന. പുതിയ പോയന്റിന് പഴയ പോയന്റുകളെക്കാള്‍ കൂടുതല്‍ സാധ്യത കല്‍പിക്കാന്‍ കഴിയില്ലെന്നും സൈന്യം പറയുന്നു.

🙏 അര്‍ജുനെ കണ്ടെത്താന്‍ തിരച്ചിലിനായി കൂടുതല്‍ സംവിധാനങ്ങള്‍ ഷിരൂരില്‍ എത്തിക്കുന്നു. മുങ്ങല്‍ വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലുള്ള ഫ്ലോട്ടിങ് പെന്റൂണുകള്‍ ഗോവയില്‍ നിന്ന് ഷിരൂരില്‍ എത്തിക്കുമെന്ന് കര്‍ണാടക എം.എല്‍.എ. സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

🙏 ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തെരച്ചില്‍ തുടരാന്‍ നാവിക സേനയോട് ജില്ലാ ഭരണകൂടവും ആവശ്യപ്പെട്ടുവെന്ന് മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

🙏 ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം എങ്ങനെ നീക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. തലസ്ഥാന നഗരം വൃത്തിയുള്ളതായിരിക്കണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

🙏 പിഎസ്സി പരീക്ഷയ്ക്ക് വിപുലമായ യാത്രാ ക്രമീകരണങ്ങള്‍ ഒരുക്കി കെഎസ്ആര്‍ടിസി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് വേണ്ടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിലെ 607 സെന്ററുകളിലായി നടത്തുന്ന എല്‍ ഡി ക്ലാര്‍ക്ക് പരീക്ഷയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്കായി കെഎസ്ആര്‍ടിസി അധിക സര്‍വ്വീസുകള്‍ നടത്തും.

🙏 ഇനി മുതല്‍ 18 വയസിന് താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഹീമോഫീലിയ ചികിത്സയില്‍ എമിസിസുമാബ് എന്ന വിലയേറിയ മരുന്ന് നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. നൂതനമായ ഈ മരുന്ന് മാസത്തിലൊരിക്കല്‍ മാത്രം എടുത്താല്‍ മതിയാകും.

🙏 ഈ അക്കാദമിക് വര്‍ഷത്തിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് നടക്കും. 24 വേദികളിലായാണ് മത്സരം. പ്രഥമ സ്‌കൂള്‍ ഒളിമ്പിക്സ് നവംബര്‍ 4 മുതല്‍ 11 വരെ എറണാകുളത്താണ് നടക്കുക. ഇതിന്റെ ഉദ്ഘാടനം കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.

🙏 രോഗിയില്‍ നിന്ന് നിപ വൈറസ് ബാധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ടിറ്റോ തോമസിന് വിദഗ്ധ ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ . ടിറ്റോ തോമസിന്റേത് മനസ്സുലയ്ക്കുന്ന വാര്‍ത്തയാണെന്ന് പറഞ്ഞ വി ഡി സതീശന്‍, നിപ വൈറസിനെതിരായ പോരാട്ടത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായി ടിറ്റോ മാറരുതെന്നും ചൂണ്ടികാട്ടി.

🙏 കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങി കരാര്‍ പുനഃസ്ഥാപിച്ചത് അപ്പല്ലേറ്റ് ട്രിബൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി റദ്ദാക്കി. സംസ്ഥാന താല്‍പര്യം പരിഗണിച്ച് ഡിസംബറില്‍ കരാര്‍ പുനഃസ്ഥാപിച്ചിരുന്നു. യൂണിറ്റിന് 4 രൂപ 29 പൈസക്ക് 25 വര്‍ഷത്തേക്ക് മൂന്ന് കമ്പനികളില്‍ നിന്ന് 472 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതായിരുന്നു കരാര്‍.

🙏 പൊതുവിദ്യാഭ്യാസ വകുപ്പില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ മുഴുവന്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേഖലാ തല അദാലത്ത് എറണാകുളം ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിയുടെ പരിഗണനയിലുള്ള ഫയലുകള്‍ ഒഴികെയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു .

🙏 കൊച്ചി -ബാംഗ്ലൂര്‍ റൂട്ടിലോടുന്ന വന്ദേ ഭാരത് സ്പെഷ്യല്‍ ട്രെയിന്‍ ഈ മാസം 31 മുതല്‍ സര്‍വ്വീസ് ആരംഭിക്കും. ഈ ട്രെയിന്‍ മാസത്തില്‍ 12 സര്‍വ്വീസാണ് ഇപ്പോള്‍ നടത്തുക. ബുധന്‍, വെള്ളി, ഞായര്‍ തുടങ്ങി ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വ്വീസ്. എറണാകുളം, തൃശൂര്‍, പാലക്കാട്, പൊത്തന്നൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ബാംഗ്ലൂര്‍ എന്നിവിടങ്ങളാണ് സ്റ്റോപ്പുകള്‍. ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് ബെംഗളൂരുവില്‍ രാത്രി പത്തോടെയാണ് എത്തിച്ചേരുക.

🙏 വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും ഇരുപത് കോടിയുമായി മുങ്ങിയ പ്രതി കീഴടങ്ങി. കൊല്ലം സ്വദേശിനി ധന്യ മോഹന്‍ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. റമ്മി കളിക്കുന്നതിനും ആഢംബര ജീവിതം നയിക്കാനുമായിരുന്നു തട്ടിപ്പ്.

🙏മലബാറിലെ പ്ലസ് വണ്‍ സീറ്റുകളുടെ കുറവില്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു. സീറ്റുകളുടെ കുറവ് ചോദ്യം ചെയ്ത് മലബാര്‍ എജുക്കേഷന്‍ മൂവ്മെന്റ് എന്ന സംഘടനയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയത്.

🙏 തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63)
ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകന്‍ ലഹരിക്ക് അടിമ ആയതിന്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്.

🇳🇪 🇳🇪 ദേശീയം 🇳🇪 🇳🇪

🙏 സുപ്രീം കോടതി നിര്‍ദേശ പ്രകാരം പുതുക്കിയ നീറ്റ് യുജി റാങ്ക് പട്ടിക എന്‍ടിഎ പ്രസിദ്ധീകരിച്ചു. ഒരു മലയാളിയടക്കം 17 പേര്‍ക്കാണ് ഒന്നാം റാങ്ക് ലഭിച്ചത്. കണ്ണൂര്‍ പള്ളിക്കര, പൊടിക്കുണ്ട് സ്വദേശി ശ്രീനന്ദ് ഷര്‍മിളാണ് ഒന്നാം റാങ്ക് നേടിയ മലയാളി. ആദ്യം ഫലം വന്നപ്പോള്‍ ഒന്നാം റാങ്ക് നേടിയ 67 പേരില്‍ നാല് മലയാളികളാണ് ഉണ്ടായിരുന്നത്.

🙏 കര്‍ണാടക ഷിരൂരില്‍ മണ്ണിടിഞ്ഞ കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതായതുമായി ബന്ധപ്പെട്ട രക്ഷാ ദൗത്യത്തില്‍ പ്രതിരോധ മന്ത്രിക്കും കര്‍ണാടക മുഖ്യമന്ത്രിക്കും കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള നിതി ആയോഗ് യോഗം ഇന്ന്. യോഗത്തില്‍ നിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരെല്ലാം വിട്ടുനിൽക്കും.

🙏 കന്‍വാര്‍ തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന വഴികളിലെ ഭക്ഷണശാലകളില്‍ ഉടമകളുടെയും ജീവനക്കാരുടെയും പേര് പ്രദര്‍ശിപ്പിക്കണമെന്നുള്ള ഉത്തരവിനുള്ള സുപ്രീം കോടതിയുടെ സ്റ്റേ തുടരും.

🇦🇴 അന്തർദേശീയം 🇦🇽

🙏 യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് കമല ഹാരിസിനു പിന്തുണ പ്രഖ്യാപിച്ച് മുന്‍ പ്രസിഡന്റ് ബറാക് ഒബാമയും ഭാര്യ മിഷേല്‍ ഒബാമയും. കമല ഹാരിസിന്റെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്ന് ബറാക് ഒബാമയും മിഷേലും ഫോണിലൂടെ കമല ഹാരിസിനെ അറിയിച്ചു.

🛼🥅 🏋️‍♀️കായികം🏑🏹⛷️

🙏 സെന്‍ നദീതീരത്ത് വിസ്മയക്കാഴ്ചകളൊരുക്കി പാരിസ് ഒളിംപിക്സിന് തുടക്കം. പ്രൌഡ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീമായിരുന്നു. ഒളിംപിക് ദീപശിഖയെ ഫ്രാന്‍സിന്റെ പതാകയുടെ നിറത്തിലുള്ള വര്‍ണക്കാഴ്ച്ചയൊരുക്കിയാണ് സ്വീകരിച്ചത്.

🙏ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് തുടങ്ങി നിരവധി പ്രമുഖര്‍ അണിനിരന്ന ഉദ്ഘാടന ചടങ്ങില്‍ സെന്‍ നദിയിലൂടെ ഒഴുകി വന്ന 80 ബോട്ടുകളില്‍ കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു.

🙏ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലും ഇന്ത്യന്‍ പതാകയേന്തിയ ചടങ്ങില്‍ 12 വിഭാഗങ്ങളില്‍ നിന്നായി 78 പേരെ അണിനിരത്തി കൊണ്ടാണ് ഇന്ത്യന്‍ താരങ്ങളെയും വഹിച്ച് കൊണ്ടുള്ള നൗക സെന്‍ നദിയിലൂടെ കടന്നുപോയത്.

🙏 ബംഗാദേശിനെ 10 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍. ഇന്നലെ നടന്ന സെമിയില്‍ ടോസ് നേടി ബാറ്റിങ്ങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിനെ 20 ഓവറില്‍ എട്ടിന് 80 റണ്‍സിലൊതുക്കിയ ഇന്ത്യ, ഒമ്പത് ഓവറുകള്‍ ബാക്കിനില്‍ക്കേ ലക്ഷ്യത്തിലെത്തി.

🙏 പാരീസ് ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങില്‍ ഫ്രാന്‍സിന്റെ റിലേ താരം സുന്‍കാംബ സിലയ്ക്ക് ഹിജാബ് ധരിച്ച് പങ്കെടുക്കാന്‍ അനുമതി. ഹിജാബ് ധരിക്കുന്നത് കാരണം സ്വന്തം രാജ്യത്ത് നടക്കുന്ന ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്തിയതായി സില വെളിപ്പെടുത്തിയിരുന്നു.

🙏 പാരിസ് ഒളിംപിക്സില്‍ കവര്‍ച്ച തുടര്‍ക്കഥയാവുന്നു. ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോയുടെ പണവും വാച്ചുകളും ഡയമണ്ട് ആഭരണങ്ങളും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതിന് പിന്നാലെ അര്‍ജന്റീന ടീമിന്റെ പരിശീലന ക്യാമ്പിലും കവര്‍ച്ച നടന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ചാനല്‍ നയനിനായി ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പാരീസിലെത്തിയ മാധ്യമ സംഘവും നേരത്തെ കവര്‍ച്ചയ്ക്ക് ഇരയായിരുന്നു.

Advertisement