തൃശ്ശൂർ. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20കോടി രൂപ തട്ടിയ സംഭവം.പണം ഉപയോഗിച്ചത് ആഡംബര ജീവിതത്തിന് എന്ന് പോലീസ് കണ്ടെത്തൽ. കൊല്ലം നഗരത്തിൽ ഒന്നരക്കോടി രൂപ മുടക്കി ആഡംബര വീട് വാങ്ങി
സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ ആയിരുന്ന കൊല്ലം തിരുമുല്ലവാരം സ്വദേശി ധന്യ മോഹന് ആഡംബര കാറുകളും സ്വന്തം.പണം ഷെയർ മാർക്കറ്റിലും നിക്ഷേപിച്ചെന്ന് കണ്ടെത്തൽ.ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസില്‍ ഹാജരായി കീഴടങ്ങിയ ധന്യ മോഹന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.പുലർച്ചെ തൃശ്ശൂരിൽ എത്തിച്ച പ്രതിയെ രാവിലെ പ്രത്യേകഅന്വേഷണസംഘം പ്രാഥമികമായി ചോദ്യം ചെയ്യും. രാവിലെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാനാണ് നീക്കം