കുണ്ടന്നൂർ-തേവര പാലത്തിലെ അറ്റകുറ്റപണികൾ നടത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി

file picture
Advertisement

കൊച്ചി.കുണ്ടന്നൂർ-തേവര പാലത്തിലെ അറ്റകുറ്റപണികൾ നടത്തിയ ഉദ്യോഗസ്ഥർക്കും കരാറുകാർക്കുമെതിരേ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് പരാതി. സംസ്ഥാന പൊലീസ് വിജിലൻസ് ഡയറക്ടർക്കാണ് ബോബൻ നെടുംപറമ്പിൽ പരാതി നൽകിയത്. മാനദണ്ഡങ്ങൾ പാലിക്കാതെയും ഗുണനിലവാരം ഇല്ലാതെയും അറ്റകുറ്റപണി നടത്തി എന്നാണ് പരാതി. റീ ടാർ ചെയ്ത പല ഭാഗങ്ങളിലും വീണ്ടും കുഴികൾ രൂപപ്പെട്ടു തുടങ്ങി. നഗരത്തിരക്കില്‍ പാലം അടച്ചിട്ടായിരുന്നു അറ്റകുറ്റപ്പണി.

Advertisement