കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി

Advertisement

ഇടുക്കി.കെ കെ ശിവരാമനെ ഇടുക്കി എല്‍ഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റെതാണ് തീരുമാനം. സിപിഎം പരാതിയെ തുടർന്നാണ് നടപടി. സിപിഎം ജില്ലാ സെക്രട്ടറി സിവി വര്ഗീസ് ഇപി ജയരാജന് പരാതി നൽകിയിരുന്നു. ഇപി ജയരാജൻ ബിനോയ്‌ വിശ്വത്തോട് അതൃപ്തി അറിയിച്ചിരുന്നു

ശിവരാമന്റെ എഫ്ബി പോസ്റ്റുകൾ ഘടക കക്ഷികൾക്ക് ദോഷം ഉണ്ടാക്കിയെന്ന് ബിനോയ്‌ വിശ്വം സംസ്ഥാന കമ്മിറ്റിയിൽ. മുന്നണി മര്യാദകൾ പാലിക്കാതെയുള്ള അഭിപ്രായങ്ങൾ കെ കെ ശിവരാമൻ നടത്തി.