കായംകുളം. പോലീസിനെ വട്ടം ചുറ്റിച്ച് മോഷ്ടാവ്…ഓടയിൽ ഒളിച്ച മോഷ്‌ടാവിനെ ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് സാഹസികമായി പിടികൂടിയത്..കായംകുളം റെയിൽവേ സ്റ്റേഷന് സമീപമുള്ള ഓടയിലാണ് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ നാടകീയ സംഭവങ്ങൾ.
കായംകുളം റെയിൽവേ സ്റ്റേഷന് സമീപം വിവിധ വീടുകളിലായാണ് ഇന്ന് പുലർച്ചെ മോഷണശ്രമം നടന്നത്…പെട്രോളിംഗിന് എത്തിയ പോലീസിനെ കണ്ട മോഷ്ടാവ് ഓടി ഓടയിൽ ഒളിച്ചു.ഓടയിൽ നിന്ന് പുറത്തേക്ക് വരാൻ ഇയാൾ തയ്യാറാകാഞ്ഞതോടെ പോലീസ് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. കായംകുളം അഗ്നി രക്ഷ നിലയത്തിലെ സേനാംഗങ്ങൾ എത്തി ഓടയുടെ സ്ലാബ് പൊളിച്ചു മാറ്റുന്നതിനിടയിൽ മോഷ്ടാവ് വീണ്ടും ഓടയുടെ ഉള്ളിലേക്ക് കയറി. തുടർന്ന് ഫയർഫോഴ്സ് ഓക്സിജൻ സിലിണ്ടറിൻ്റെ സഹായത്തോടെ ഓടിക്കുള്ളിൽ കയറി അതി സാഹസികമായാണ് മോഷ്ടാവിനെ പിടികൂടിയത്.തുടർന്ന് പ്രതിയെ പോലീസിന് കൈമാറി, എന്നാൽ നാട്ടുകാർ പരാതി നൽകാൻ തയ്യാറായിരുന്നിട്ടും പോലീസ് കേസെടുത്തില്ലെന്നും ആക്ഷേപമുണ്ട്.ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ മുകേഷ്, വിപിൻ, രാജഗോപാൽ, ഷിജു ടി സാം, ദിനേശ്, സജിൻ എന്നിവരടങ്ങുന്ന സംഘമാണ് മോഷ്ടാവിനെ രക്ഷിച്ച് ഓടക്കുപുറത്ത് എത്തിച്ചത്.