മാവേലിക്കര.പതിനായിരക്കണക്കിന് മനുഷ്യരുടെ ഹൃദയതാളം നിലയ്ക്കാതെ , ഹൃദയങ്ങൾക്ക് കാവലാളായി മാറിയ
രാജ്യത്തിനാകെ അഭിമാനമായിരുന്ന മാവേലിക്കരയുടെ അഭിമാന പുത്രൻ ഡോ: എം.എസ്. വല്യത്താനെ അനുസ്മരിച്ച
സ്മരണാഞ്ജലി അമലഗിരി അരമനയിൽ
നടന്നു. മാവേലിക്കര രൂപതയുടെ നേതൃത്വത്തിൽ എ.ജി.പി ഫൗണ്ടേഷൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച അനുസ്മരണ
സമ്മേളനത്തിൽ ബിഷപ്പ്: ഡോ : ജോഷ്വാമാർ ഇഗ്നാത്തിയോസ്സ് മെത്രാപ്പോലീത്ത അദ്ധ്യക്ഷം വഹിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ ഭദ്രദീപം കൊളുത്തി ധന്യമായ ചടങ്ങ് ഉൽഘാടനം ചെയ്തു. ഡോ: എം.എസ്. വല്യത്താൻ്റെ നിത്യ സ്മാരകമെന്ന് വിശേഷിപ്പിക്കാവുന്ന ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്സ് എന്ന മഹാസ്ഥാപനത്തിൻ്റെ
പ്രാരംഭ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ച ശ്രദ്ധേയനായ മാനേജ്മെൻ്റ് വിദഗ്ധനും
FACT മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ: ജി.സി. ഗോപാലപിള്ള
അനുസ്മരണ പ്രഭാഷണം
നടത്തി. ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവും എ.ജി.പി. ഫൗണ്ടേഷൻ ചെയർമാനുമായ ശ്രീ : മുരളീധരൻതഴക്കര ,ശ്രീ :ചുനക്കര ജനാർദ്ദനൻ നായർ, യശ്ശ:ശരീരനായ ഡോ: എം.എസ്.വല്യത്താൻ്റെ
അനന്തിരവൻ ജയപ്രകാശ് വല്യത്താൻ, ഡോ: സോണിയ, രൂപതയുടെ വികാരി ജനറല്‍ ഡോ: സ്റ്റീഫൻ
കുളത്തുംകരോട്ട് എന്നിവർ ആശംസാപ്രസംഗം നടത്തുകയും ഓർമ്മ പങ്കുവെയ്ക്കുകയും ചെയ്തു. ഓണാട്ടുകരയുടെ
ഒരു പരിഛേദമായിരുന്നു സ്മരണാഞ്ജലിയിൽ പങ്കെടുത്ത സദസ്സ്. ജനപ്രതിനിധികൾ, സന്നദ്ധ സാംസ്ക്കാരിക സംഘടനാ
സാരഥികൾ, മാധ്യമപ്രവർത്തകർ, സഭാശുശ്രൂഷകർ, എ.ജി.പി
ഫൗണ്ടേഷൻ അംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെട്ട സമ്പന്നമായ സദസ്സ് ആദ്യാവസാനം ചടങ്ങിൽ
പങ്കെടുത്തു. ഓണാട്ടുകരയുടെ പ്രതീക്ഷയായ 6-ാം സ്റ്റാൻഡേർഡിൽ പഠിക്കുന്ന കുമാരി:
കെ.ആർ. ദുർഗ്ഗയുടെ ഈശ്വരപ്രാർത്ഥനയോടെയാണ് അനുസ്മരണച്ചടങ്ങ് സമാരംഭിച്ചത്. പത്മവിഭൂഷൺ ബഹുമതി
നൽകി രാജ്യം ആദരിച്ച സർവാദരണീയനായ ഡോ: എം.എസ്. വല്യത്താൻ്റെ അതുല്യ
സംഭാവനകൾ ചിക്കികൊഴിച്ച ഈ അനുസ്മരണം പങ്കെടുത്തവർക്കെല്ലാം
ഹൃദയത്തിൽ തൊട്ട വേറിട്ടൊരനുഭവവമായി