മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

Advertisement

വയനാട്. മാനന്തവാടി ദ്വാരക എ യു പി സ്കൂളിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ.
50ലേറെ വിദ്യാർഥികളെയാണ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ദ്വാരക എ യു പി സ്കൂളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം മുതലാണ് ദേഹാസ്വാസ്ഥ്യം മൂലം ചികിത്സ തേടാൻ തുടങ്ങിയത്. ആദ്യം പീച്ചങ്കോട് പൊരുന്നന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും പിന്നീട് മാനന്തവാടി മെഡിക്കൽ കോളേജിലേക്കും വിദ്യാർഥികളെ മാറ്റി. സ്കൂളിൽ നിന്ന് ഭക്ഷണം കഴിച്ചതിനുശേഷം ആണ് കുട്ടികൾക്ക് പനിയും ഛർദിയും തലവേദനയും തളർച്ചയും ഉണ്ടായതെന്ന് രക്ഷിതാക്കൾ

മന്ത്രി ഒ ആർ കേളു, ജില്ലാ കലക്ടർ ഡോ മേഘശ്രീ എന്നിവർ ആശുപത്രിയിൽ എത്തി വിദ്യാർഥികളെ കണ്ടു. ഭക്ഷ്യവിഷബാധ എങ്ങനെയാണ് ഏറ്റതെന്നതിനെ കുറിച്ച് അന്വേഷണം തുടങ്ങി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ജില്ലാ കലക്ടറോട് റിപ്പോർട്ട് തേടി

Advertisement