സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ ഹൈക്കമാൻഡ് ഇടപെടല്‍ അതിവേഗം

Advertisement

തിരുവനന്തപുരം. സംസ്ഥാന കോൺഗ്രസിലെ തർക്കത്തിൽ അതിവേഗം ഇടപെട്ട് ഹൈക്കമാൻഡ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും തമ്മിലുള്ള തർക്കം നീണ്ടു പോയാൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ ബാധിക്കും എന്ന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹൈക്കമാന്റിന്റെ വേഗത്തിലുള്ള ഇടപെടൽ.

എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇരു നേതാക്കളുമായും സംസാരിക്കും. കെ.പി.സി.സി യോഗങ്ങളിലെ തീരുമാനങ്ങൾ മാധ്യമങ്ങളെ അറിയിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം. ഇക്കാര്യം പരിഗണിക്കാമെന്ന് ഹൈക്കമാൻഡ് ഉറപ്പ് നൽകിയിട്ടുണ്ട്. വയനാട്ടിലെ ചിന്തൻ ശിബിരത്തിന് ശേഷം ഇനിയും ക്യാമ്പ് നടത്താൻ ഉള്ള ജില്ലകളിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കും. സംസ്ഥാനത്തെ മുതിർന്ന എല്ലാ നേതാക്കളെയും നേരിൽകണ്ട് പരാതികൾ ഉണ്ടെങ്കിൽ ശേഖരിക്കാനും ഹൈക്കമാൻഡ് തീരുമാനിച്ചിട്ടുണ്ട്.