എസ്എൻഡിപി പിടിക്കാൻ സിപിഎം പ്രത്യേക പദ്ധതികൾ തയ്യാറാക്കേണ്ട, സിപിഎമ്മിന്റെ കൈയ്യിലാണ് എസ്എൻഡിപി, വെള്ളാപ്പള്ളി

Advertisement

കൊച്ചി. സിപിഎമ്മും പിണറായി വിജയനും ശൈലി മാറ്റണമെന്ന നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി നടശേൻ. ശൈലി മാറ്റത്തിന്റെ കാര്യമില്ലെന്നായിരുന്നു ഇന്നത്തെ പ്രതികരണം.
എസ്എൻഡിപി പിടിക്കാൻ സിപിഎം പ്രത്യേക പദ്ധതികൾ തയ്യാറാക്കേണ്ടെന്നും സിപിഐഎമ്മിന്റെ കൈയ്യിലാണ് എസ്എൻഡിപിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ശൈലിമാറ്റിയാൽ ഈഴവ വോട്ടുകൾ തിരികെയെത്തുമെന്ന മുൻ നിലപാടിൽ നിന്നാണ് വെള്ളാപ്പള്ളി നടേശൻ തെന്നിമാറിയത്. സിപിഐഎമ്മും പിണറായി വിജയനും ശൈലി മാറ്റേണ്ടതില്ല. ആ ശൈലിയോട് ജനം താതാത്മ്യപ്പെട്ടെന്നും വെള്ളാപ്പള്ളി നടേശൻ

എസ്എൻഡിപിയെ പാർട്ടിയുമായി കൂടുതൽ അടുപ്പിക്കാനുള്ള തന്ത്രങ്ങളെ സിപിഐഎം പയറ്റേണ്ടന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്ൻഡിപി സിപിഐഎമ്മിന്റെ കൈയ്യിലാണെന്ന് തുറന്നു പറഞ്ഞ വെള്ളാപ്പള്ളി മണ്ടൻ തീരുമാനങ്ങളെടുത്താൽ വലിയ വില കൊടുക്കേണ്ടി വരുമെന്നും മുന്നറിയിപ്പ് നൽകി.

ന്യൂനപക്ഷങ്ങളിൽ നിന്ന് അകന്നതാണ് പാർലമെന്റ് തെരഞ്ഞെടുപ്പിലെ സിപിഐഎം തോൽവിക്ക് കാരണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.