തലയോലപ്പറമ്പിൽ അപകടത്തിൽ പെട്ട അവേ മരിയ ബസിനെതിരെ മുമ്പും നിരവധി പരാതികൾ

Advertisement

കൊച്ചി.തലയോലപ്പറമ്പിൽ ഇന്നലെ അപകടത്തിൽ പെട്ട അവേ മരിയ ബസിനെതിരെ മുമ്പും നിരവധി പരാതികൾ.
അമിത വേഗവും മത്സരയോട്ടവും ചൂണ്ടിക്കാണിച്ച് ബസ് ഉടമകൾ തന്നെ മോട്ടോർ വാഹനവകുപ്പിന് പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല.
ബസ് ഇടിച്ച ശേഷം നിർത്താതെ പോയത് ചോദ്യം ചെയ്ത കുടുംബത്തെ ബസ് ജീവനക്കാർ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്തു വന്നു

വൈറ്റില ഹബ്ബിൽ നിന്ന് പാലായിലേക്ക് പുറപ്പെട്ട ആവേ ബസ് അമിത വേഗത്തെ തുടർന്നാണ് ഇന്നലെ രാത്രി അപകടത്തിൽ പെട്ടത്.
വളവ് വീശിയെടുക്കും വഴി നിയന്ത്രണം തെറ്റി മറിയുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നു

എറണാകുളത്ത് നിന്ന് കോട്ടയത്തേക്കും പാലായിലേക്കുമായി നിരവധി ബസുകളാണ് ആവേ മരിയക്ക് വേണ്ടി സർവ്വീസ് നടത്തുന്നത്.
പല ബസുകൾക്കെതിരെയും അമതിവേഗത്തിനും മത്സരയോട്ടത്തിനും നിരവധി പരാതികളാണ് നിലവിലുള്ളത്. കാക്കനാട്, തൃപ്പൂണിത്തുറ ആർടിഓമാർക്ക് ബസ് ഉടമകൾ തന്നെ പരാതി നൽകിയെങ്കിലും ഒരു മാസമായിട്ടും നടപടിയില്ല.
അതിനിടെ കഴിഞ്ഞ മാസം നടന്ന അപകടത്തെ തുടർന്നുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നു.


ഇതേ റൂട്ടിൽ തിരുവനന്തപുരത്തേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിനെ പിന്നിലാക്കാനുള്ള ശ്രമത്തിനിടെയാണ് ഇന്നലെ അപകടമുണ്ടായത്.

Advertisement