തൃശൂര്‍ പുതുക്കാട് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ്. വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അനഘ (25)യെ വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവ് ആനന്ദ് നിര്‍ബന്ധിച്ചിരുന്നതായും ഇതിനെ തുടര്‍ന്നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നുമാണ് പോലീസ് പറയുന്നത്.
ഒന്നരമാസം മുന്‍പാണ് ബന്ധുവീട്ടില്‍ വെച്ച് അനഘ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആനന്ദുമായുള്ള ബന്ധം അനഘയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. ഇതിനിടെ ആറു മാസം മുന്‍പ് ഇരുവരും രജിസ്റ്റര്‍ വിവാഹം നടത്തി. അനഘയുടെ വീട്ടുകാര്‍ രജിസ്റ്റര്‍ വിവാഹം നടന്നത് അറിഞ്ഞില്ല. പിന്നീട് വിവാഹം എല്ലാവരെയും ക്ഷണിച്ചു നടത്താന്‍ വീട്ടുകാര്‍ തമ്മില്‍ ധാരണയായി. അനഘയെ ജോലിക്ക് പോകാന്‍ ആനന്ദ് അനുവദിച്ചില്ലെന്നും പറയപ്പെടുന്നു.
രഹസ്യ വിവാഹം നടന്നിരുന്നുവെന്ന് ആത്മഹത്യശ്രമത്തിനു പിന്നാലെയാണ് അനഘയുടെ കുടുംബം അറിയുന്നത്. ഇതോടെ ആനന്ദിനെതിരെ അനഘയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി.