ഷിരൂരില്‍ അര്‍ജുനായുള്ള പരിശോധന; തിരച്ചില്‍ അവസാനിപ്പിച്ച് ഈശ്വര്‍ മാല്‍പെയും സംഘവും

Advertisement

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള പരിശോധന അവസാനിപ്പിച്ച് പ്രാദേശിക മുങ്ങല്‍ വിദഗ്ദ്ധന്‍ ഈശ്വര്‍ മാല്‍പെ. അര്‍ജുനായുളള തെരച്ചില്‍ 13 ദിവസത്തിലും അനിശ്ചിതത്വത്തില്‍ തുടരുകയാണ്. രണ്ട് ദിവസമായി പുഴയിലിറങ്ങി പരിശോധന നടത്തിയെങ്കിലും മാല്‍പെയ്ക്ക് ട്രക്ക് കണ്ടെത്താന്‍ സാധിച്ചില്ല. ഇന്ന് മൂന്ന് തവണയാണ് അദ്ദേഹം പുഴയിലിറങ്ങി പരിശോധന നടത്തിയത്. ശക്തമായ അടിയൊഴുക്കും പ്രതികൂല കാലാവസ്ഥയുമാണ് രക്ഷാദൗത്യത്തെ ബാധിക്കുന്നത്.

Advertisement