വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം,അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറിൽ ഉള്ള കാറിൽ

Advertisement

തിരുവനന്തപുരം. വഞ്ചിയൂരിൽ യുവതിക്ക് നേരെ വെടിയുതിർത്ത സംഭവം. അക്രമിയായ സ്ത്രീയെത്തിയത് വ്യാജ നമ്പറിൽ ഉള്ള കാറിൽ. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. വെടിയേറ്റ ഷിനിയുടെ മൊഴി വഞ്ചിയൂർ പോലീസ് രേഖപ്പെടുത്തി. പ്രതിയിലേക്ക് എത്താവുന്ന സൂചനകൾ ഒന്നും മൊഴിയിൽ നിന്ന് ലഭിച്ചില്ല. പ്രതിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

Advertisement