ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം

Advertisement

വലപ്പാട്. മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ നിന്ന് ജീവനക്കാരി 20 കോടി തട്ടിയ സംഭവം.പ്രതി ധന്യമോഹന്റെ ഭർത്താവിനായി അന്വേഷണം ഊർജ്ജിതം.ധന്യ തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം ഭർത്താവിന്റെയും ബന്ധുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പോലീസ് കണ്ടെത്തൽ. ഈ പശ്ചാത്തലത്തിലാണ് കൊല്ലം കുരീപ്പുഴ കൊച്ചുകുഴിക്കനാത്ത് വസന്തിനായി അന്വേഷണം ഊർജ്ജിതമാക്കിയത്

വസന്ത് വിദേശത്തേക്ക് കടക്കാതിരിക്കാൻ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വസന്തിന്റെ എൻ ആർ ഐ അക്കൗണ്ട് ഉപയോഗപ്പെടുത്തി തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണം കുഴൽപ്പന ഇടപാടുകൾ ഉപയോഗിച്ചുവെന്നും പോലീസ് കരുതുന്നു. അതിനിടെ ധന്യ മോഹൻറെ കസ്റ്റഡി അപേക്ഷ ഇന്ന് സമർപ്പിക്കും

Advertisement