കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയങ്ങള്‍, ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിക്കും

Advertisement

തൃശൂര്‍. കേരളത്തിലെ ആദ്യ ആണവ വൈദ്യുതനിലയം, സംസ്ഥാനത്തിൻ്റെ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിയ്ക്കും. അന്തിമഘട്ട പ്രഖ്യാപനത്തിന് മുന്നോടിയായുള്ള ചർച്ചകൾ ഈ ആഴ്ച പൂർത്തിയാക്കാൻ ശ്രമം.7000 കോടി രൂപ മുതൽ മുടക്കുള്ള പദ്ധതിയിൽ 60 ശതമാനം തുക കേന്ദ്രം ഗ്രാൻ്റായ് നൽകും. അതിരപ്പള്ളി ചീമേനി എന്നീ രണ്ട് ഇടങ്ങളിലായ് 220 മെഗാവാട്ടിൻ്റെ 2 പദ്ധതി. ഉൽപാദിപ്പിയ്ക്കുന്ന വൈദ്യുതിയുടെ പകുതി ലഭിയ്ക്കാനാകും കേരളത്തിന് ധാരണ അനുസരിച്ച് അർഹത. ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് ചെയർമാനും ഊർജ്ജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും തമ്മിലുള്ള ചർച്ച ഈ ആഴ്ച നടക്കുമെന്നാണ് കരുതുന്നത്.

FILE PICTURE

Advertisement