2024 ജൂലൈ 29 തിങ്കൾ
BREAKING NEWS
👉കോഴിക്കോട് നഗരത്തിൽ മഴക്കെടുതി രൂക്ഷം, ഇരവഞ്ഞി പുഴയിൽ വെള്ളക്കെട്ട് രൂക്ഷം
👉കോഴിക്കോട് ഫറോക്കിൽ തോണി മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു.
👉മലയാളി ലോറി ഡൈവർ ബംഗ്ലൂരിൽ കുത്തേറ്റ് മരിച്ചു.
👉ബാണാസുര സാഗർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു. പേപ്പാറ ഡാമിൻ്റെ ഷട്ടർ ഉയർത്തും
🌴കേരളീയം🌴
🙏അര്‍ജുനെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുമെന്ന് അറിയിപ്പ്. കേരള- കര്‍ണാടക മുഖ്യമന്ത്രിമാര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്നാണ് തെരച്ചില്‍ തുടരാനുള്ള തീരുമാനം.
🙏 അര്‍ജുനെ കണ്ടെത്തുന്ന ദൗത്യത്തില്‍ പങ്കെടുക്കാനായി തൃശൂരിലെ അഗ്രോ ഡ്രഡ്ജ് ക്രാഫ്റ്റ് മെഷീന്‍ ഓപ്പറേറ്റര്‍മാര്‍ ഷിരൂരിലേക്ക്. കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ബാര്‍ജ് നദിയില്‍ ഉറപ്പിച്ച് നിര്‍ത്താനാവുമോ എന്ന് പരിശോധിക്കാനാണ് ഓപ്പറേറ്റര്‍മാര്‍ പോകുന്നത്.
🙏 അര്‍ജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. മഴവില്‍ കേരളം എക്സ് ക്ലൂസീവ് എന്ന യൂട്യൂബ് ചാനലിനെതിരെ പാലക്കാട് സ്വദേശിയായ സിനില്‍ ദാസാണ് പരാതി നല്‍കിയത്.
🙏 സംസ്ഥാനത്തെ 49 തദ്ദേശ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. വോട്ടെടുപ്പ് ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ്.
🙏 തിരുവനന്തപുരം വഞ്ചിയൂരില്‍ എയര്‍ഗണ്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്ക്. തിരുവനന്തപുരം വഞ്ചിയൂര്‍ ചെമ്പകശേരി സ്വദേശി ഷിനിയെയാണ് മുഖംമൂടി ധരിച്ചെത്തിയ സ്ത്രീ ആക്രമിച്ചത്. അക്രമി മുഖംമൂടി ധരിച്ചിരുന്നതിനാല്‍ ആളെ തിരിച്ചറിഞ്ഞില്ലെന്നും സ്ത്രീയാണെന്ന് വ്യക്തമായെന്നും ഷിനി പൊലീസിനോട് പറഞ്ഞു.
🙏 തൃശൂര്‍ പുതുക്കാട് യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കേസ്. ഒന്നര മാസം മുന്‍പ് ബന്ധുവിന്റെ വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച അനഘ അശോകന്‍ ഇന്നലെയാണ് മരിച്ചത്.
🙏 വയനാട് ദ്വാരക എയുപി സ്‌കൂളിലെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ഇതുവരെ 193 കുട്ടികള്‍ ചികിത്സ തേടി. ഇതില്‍ ആറ് കുട്ടികളെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്തു. 73 കുട്ടികള്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. ആര്‍ക്കും ഇതുവരെ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഇല്ലെന്ന് വയനാട് ഡിഎംഒ അറിയിച്ചു.
🙏 കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അതോടൊപ്പം കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് തുടരും.
🇳🇪 ദേശീയം 🇳🇪
🙏 മനു ഭാക്കറിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്ക് വേണ്ടി ഷൂട്ടിങ്ങില്‍ മെഡല്‍ നേടുന്ന ആദ്യ വനിതയെന്നത് കൂടുതല്‍ സവിശേഷമാക്കുന്നുവെന്നും ചരിത്ര നേട്ടമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
🙏 ഡല്‍ഹിയിലെ സിവില്‍ സര്‍വീസ് കോച്ചിങ് കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മരിച്ച മൂന്നുപേരില്‍ മലയാളി വിദ്യാര്‍ഥിയും. എറണാകുളം സ്വദേശി നവീന്‍ ഡെല്‍വിന്‍ (28) ആണ് മരിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥിയാണ് നവീന്‍. തെലങ്കാന സ്വദേശി തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
🙏ദില്ലിയിലെ റാവൂസ് കോച്ചിംഗ് സെന്റര്‍ ഉടമ അറസ്റ്റിലായി. സിവില്‍ സര്‍വീസ് കോച്ചിംഗ് സെന്ററിലെ ബേസ്മെന്റിലെ വെള്ളക്കെട്ടില്‍ കുടുങ്ങി മലയാളി ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
🙏 ദില്ലിയിലെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രത്തിന്റെ ബേസ്മെന്റില്‍ വെള്ളം കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ദില്ലി മുനിസിപ്പല്‍ കോര്‍പറേഷന്‍ 13 കോച്ചിംഗ് സെന്ററുകളുടെ ബേസ്‌മെന്റുകള്‍ സീല്‍ ചെയ്തു.
🙏 റോഡ് അപകടത്തില്‍ ഇരുകാലുകളും മുറിച്ച് നീക്കേണ്ടി വന്ന യുവാവിനെ റോഡ് സൈഡില്‍ ഉപേക്ഷിച്ച പൂനെയിലെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തന്നേക്കുറിച്ചുള്ള വിവരങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പോലും സാധിക്കാതിരുന്നയാളെയാണ് ഡോക്ടറും സഹായിയും ചേര്‍ന്ന് നടപടി ക്രമങ്ങള്‍ പാലിക്കാതെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
🙏 പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാസം യുക്രെയിന്‍ സന്ദര്‍ശിച്ചേക്കും. മോദിയുടെ റഷ്യന്‍ സന്ദര്‍ശനം പാശ്ചാത്യ രാജ്യങ്ങളില്‍ വിമര്‍ശനത്തിനിടയാക്കിയ സാഹചര്യത്തിലാണ് തീരുമാനം. യുക്രെയിന്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രിയെ നേരത്തെ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി ക്ഷണിച്ചിരുന്നു.
🙏 യോഗി ആദിത്യനാഥ് തന്നെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിലും യുപിയില്‍ ബിജെപിയെ നയിക്കുമെന്ന് സൂചന. യോഗിക്കെതിരെ പടനയിച്ച ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയോട് പരസ്യ പ്രസ്താവന പാടില്ലെന്നും കേന്ദ്ര നേതൃത്വം നിര്‍ദ്ദേശിച്ചു.
🙏 മാധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ ജെഡിഎസ് നേതാവ് കുമാരസ്വാമിയുടെ മൂക്കില്‍ നിന്ന് രക്തസ്രാവം. ബെംഗളൂരു ഗോള്‍ഡ് ഫിഞ്ച് ഹോട്ടലില്‍ ബിജെപി-ജെഡിഎസ് പദയാത്രയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് സംഭവം.
🙏 ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി രക്ഷാ സേനയുടെ കൂടുതല്‍ ബറ്റാലിയനുകളെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. പാക് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞുകയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി മാവോയിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് നിയോഗിച്ചവരെയാകും ജമ്മു കശ്മീരിലേക്ക് മാറ്റി നിയമിക്കുക.
🏑🤽🏻♀️🏏കായികം 🥍🏹⚽
🙏 പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്.
🙏പാരിസ് ഒളിംപിക്സില്‍ ഇന്നലെ വനിതാ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് ആദ്യ റൗണ്ടില്‍ ജയം.
🙏പുരുഷ ബാഡ്മിന്റണില്‍ മലയാളി താരം എച്ച് എസ് പ്രണോയിയും ആദ്യ കടമ്പ ജയിച്ചുകയറി.
🙏വനിതാ ബോക്‌സിംഗില്‍ ഇന്ത്യയുടെ നിഖാത് സരീന്‍ 50 കിലോ വിഭാഗത്തില്‍ പ്രീക്വാര്‍ട്ടറിലെത്തി. വനിതകളുടെ ടേബിള്‍ ടെന്നിസില്‍ മണിക ബത്രയും ശ്രീജ അകുലയും രണ്ടാം റൗണ്ടില്‍.
🙏പുരുഷ സിംഗിള്‍സില്‍ അജന്ത ശരത് കമല്‍ ആദ്യ റൗണ്ടില്‍ പുറത്തായി. അമ്പെയ്ത്ത് വനിതാ ടീം ഇനത്തില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍ പുറത്തായി.
🙏നീന്തലില്‍ ഇന്ത്യയുടെ ശ്രീഹരി നടരാജിനും കൗമാരതാരം ധിനിധി ദേസിംഗുവിനും നിരാശ. ശ്രീഹരി 100 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും ധിനിധി 200 മീറ്റര്‍ ഫ്രീ സ്‌റ്റൈലിലും സെമിയില്‍ എത്താതെ പുറത്തായി.
🙏ടെന്നിസ് സിംഗിള്‍സില്‍ ഇന്ത്യയുടെ സുമിത് നാഗല്‍ ആദ്യറൗണ്ടില്‍ പുറത്തായി.
🙏 ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം. മഴ മൂലം കളി തടസപ്പെടുത്തി പുനര്‍ നിശ്ചയിച്ച മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ചതോടെയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയത്.
🙏 ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തില്‍ കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. കനേഡിയന്‍ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന്‍ മാന്‍ഡെര്‍ എന്നിവരെയും ഒരു വര്‍ഷത്തേക്ക് ഫുട്ബോളില്‍ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു.