മലയാളി ലോറി ഡ്രൈവർ കൃഷ്ണഗിരിക്ക് സമീപം കുത്തേറ്റ് മരിച്ചു

Advertisement

ബംഗളുു.മലയാളി ലോറി ഡ്രൈവർ കൃഷ്ണഗിരിക്ക് സമീപം കുത്തേറ്റ് മരിച്ചു. നെടുമ്പാശ്ശേരി മേക്കാട് സ്വദേശി ഏലിയാസ് ആണ് കുത്തേറ്റ് കൊല്ലപ്പെട്ടത്. ‘ഇന്നലെ രാവിലെ ഉണ്ടായ സംഭവം ബന്ധുക്കൾ ഇന്നാണ് അറിയുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങൾ കമ്പനിയിൽ നിന്നും തിരികെ വരും വഴി
റോഡ് കൊള്ളക്കാർ തടഞ്ഞ് പണംആവശ്യപ്പെടുകയായിരുന്നു. ഇത് നൽകാതിരുന്നതാണ് അക്രമ കാരണം. കുത്തേറ്റ് വീണ ഏലിയാസ് ലോറിയിൽ തന്നെ വീണ് മരിക്കുകയായിരുന്നു .മൃതദേഹം നിലവിൽ ബാംഗ്ലൂരിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ പ്രതികളാരും പിടിയിലായിട്ടില്ല. ഹൈവേ മാർഗ്ഗം സഞ്ചരിക്കുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി പണം പിരിക്കുന്ന സംഘമാണ് ഏലിയാസിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം