വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു

Advertisement

കുളത്തുപ്പുഴ. കല്ലുവെട്ടാം കുഴിയിലെ വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന യാത്രക്കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരൻ കല്ലുവെട്ടാം കുഴി സ്വദേശി ഷിബിന മനസിലിൽ ഷംസുദ്ധീൻ ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അമിതവേഗതയിൽ വന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള കാർ ഷംസുദ്ധീനെ ഇടിക്കുന്നത്. അപകടശേഷം നിർത്താതെ പോയ കാർ നാട്ടുകാർ ഇടപെട്ടാണ് തടഞ്ഞുനിർത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരിക്കുകയാണ് ഷംസുദ്ദീൻ മരണപ്പെടുന്നത്.

Advertisement