ലിങ്ക് റോഡിൽ വയോധികൻ മരിച്ചത് കുത്തേറ്റ്, ആളെ തിരിച്ചറിഞ്ഞു

Advertisement

കോഴിക്കോട്. ലിങ്ക് റോഡിൽ വയോധികൻ മരിച്ചത് കുത്തേറ്റ്. ഡാർജിലിംഗ് സ്വദേശി ആഷിഫ് ഖാൻ ആണ് മരിച്ചത് എന്നും തിരിച്ചറിഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു.

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് വയോധികനെ ലിങ്ക് റോഡിലെ കടവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ കുത്തേറ്റതിന് സമാനമായ ആഴത്തിലുള്ള മുറിവുകൾ ഉണ്ടായിരുന്നു. സ്ഥലത്തെത്തിയ പോലീസ് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം നടപടികൾക്കൊടുവിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. റെയിൽവേ റെയിൽവേ സ്റ്റേഷന് സമീപം അലഞ്ഞുതിരിഞ്ഞു നടക്കുന്ന ആളാണ് കൊല്ലപ്പെട്ട ആഷിഫ് ഖാനെന്ന് പോലീസ് അറിയിച്ചു. ആരാണ് പ്രതിയെന്നോ, എന്താണ് കൊലപാതക കാരണമെന്നോ കണ്ടെത്തിയിട്ടില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ടൗൺ പോലീസ് അന്വേഷണം ഊർജിതമാക്കി.