പഴന്തമിഴ് പാട്ടിന്‍റെ ശ്രുതി പരത്തി വീണ്ടും മണിച്ചിത്രത്താഴും നാഗവല്ലിയും

Advertisement
ചെന്നൈ. പഴന്തമിഴ് പാട്ടിന്‍റെ  ശ്രുതി പരത്തി വീണ്ടും വരികയായി മണിച്ചിത്രത്താഴും നാഗവല്ലിയും  മൂന്ന് പതിറ്റാണ്ടു മുൻപ് തീയറ്ററുകളിൽ തരംഗമായ മലയാളത്തിന്‍റെ സൂപ്പര്‍ ഹിറ്റ് വീണ്ടും വെള്ളിത്തിരയിലെത്തുന്നു. ഫോർ കെ ദൃശ്യമികവിൽ ഡോൾബി അറ്റ്മോസ് ശബ്ദത്തികവോടെയാണ് മണിച്ചിത്രത്താഴ് പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. ചിത്രത്തിന്റെ സ്ക്രീനിങ് ഇന്നലെ ചെന്നൈയിൽ നടന്നു. 


നാഗവല്ലിയും നകുലനും ഡോ. സണ്ണിയുമെല്ലാം മലയാളികളുടെ പല തലമുറകള്‍ക്ക് ചിരപരിചിത കഥാപാത്രങ്ങൾ. നർമത്തിൽ പൊതിഞ്ഞ് ഫാസിൽ പറഞ്ഞ ഒരു ഹൊറർ ചിത്രം. എല്ലാം പുതിയ സാങ്കേതിക വിദ്യയോടും കൂടിയാണ് എത്തുന്നത്. ഇപ്പോഴും മണിച്ചിത്രത്താഴ് ഫ്രഷായി ഇരിയ്ക്കുന്നുവെന്ന് നടി ശോഭന.

മുപ്പത് വർഷത്തിനിപ്പുറം  ഡിജിറ്റൽ   മികവിൽ നാഗവല്ലി എത്തുമ്പോൾ അത് ന്യൂജെൻ ആയി മാറിയെന്ന് നിർമാതാവ് അപ്പച്ചൻ. 

പണ്ട് വിഎച്ച്എസ് കാസറ്റിൽ കണ്ട മണിചിത്രത്താഴ് തീയറ്ററിൽ കാണുമ്പോൾ അതിലേറെ ആസ്വദിയ്ക്കാൻ സാധിയ്ക്കുന്നുവെന്ന് നടൻ കാർത്തി. 

പുതിയ കാലത്ത് എത്തുന്ന മണിച്ചിത്രത്താഴ് ആഗസ്റ്റ് 17ന് തീയറ്ററുകളിലെത്തും. 
Advertisement