മണ്ണിടിച്ചില്‍,ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് ട്രയിൻ ഗതാഗതം പ്രതിസന്ധിയിൽ

Advertisement

പാലക്കാട്.ഷൊർണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് ട്രയിൻ ഗതാഗതം പ്രതിസന്ധിയിൽ. മാന്നനൂരിൽ പാളത്തിനു സമീപം മണ്ണിടിച്ചിലാണ് ട്രെയിൻ ഗതാഗതത്തിന്റെ പ്രതിസന്ധിക്ക് കാരണം. മാന്നന്നൂർ റെയിൽവേ സ്റ്റേഷന് ഏകദേശം 100 മീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ് ട്രാക്കിൽ നിന്നും മണ്ണ് പാടത്തേക്ക് ഇടിഞ്ഞിറങ്ങിയത്.ഈ വഴി ട്രെയിനുകൾ വേഗത കുറച്ചു മാത്രമാണ് സഞ്ചരിക്കുന്നത്. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ പരിസരത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. ഭാരതപ്പുഴ കരകവിഞ്ഞ്
മാന്നനൂർ വെള്ളിയാട് പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ഒറ്റപ്പാലം കണ്ണിയംപുറം തോട്ടു പാലം വെള്ളത്തിനടിയിലായി. ഈയിടെ നവീകരിച്ച കുതിരവഴിപാലം നെല്ലിക്കുറിശ്ശി തോട് നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് വെള്ളത്തിനടിയിലായി

Advertisement