കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മലയില്‍രക്ഷാ ദൗത്യത്തിന് സൈന്യം എത്തിയേക്കും.ദുരന്ത വിവരം പ്രധാനമന്ത്രിയെ അറിയിച്ചതായും എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തായും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞു. ഉരുള്‍പൊട്ടലില്‍ 19 പേർ മരണമടഞ്ഞതായി വിവരം .മരണ സംഖ്യ ഉയർന്നേക്കാനാണ് സാധ്യത. പിഞ്ചുകുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ മരണപ്പെട്ടതായാണ് വിവരം. ഉരുള്‍പൊട്ടിയപ്പോള്‍ പലരും ഉറക്കത്തിലായിരുന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ മേഖലയിലേക്ക് പുറപ്പെട്ടു.
ഉരുള്‍ പൊട്ടലും മലവെള്ളപാച്ചിലും 400 ലധികം കുടുംബങ്ങളെയാണ് ബാധിച്ചതെന്നാണ് പ്രാഥമിക നിഗമനം. വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും വെള്ളത്തിനടയിലായി. സമീപകാലത്തൊന്നും കാണാത്ത തരത്തിലുള്ള ദുരന്തമാണ് വയനാട് ഉണ്ടായത്. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. മന്ത്രിമാരായ കെ രാജന്‍, ഒ ആര്‍ കേളു എന്നിവര്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.