വയനാട് ദുരന്തം: മരണം 135 ആയി, 116 പേരുടെ പോസ്റ്റ് മാർട്ടം പൂർത്തിയായി, രക്ഷാദൗത്യം പുലർച്ചെ വീണ്ടും പുന:രാരംഭിക്കും

Advertisement

വയനാട്: കേരളത്തെ പിടിച്ചുലച്ച വയനാട് മുണ്ടക്കൈ, ചൂരല്‍മലവിടങ്ങളിലെ ഉരുള്‍പൊട്ടലില്‍ രാത്രി 11.45ന് പുറത്ത് വന്ന വിവരം അനുസരിച്ച് മരിച്ചവരുടെ എണ്ണം 135 ആയി. 116 പേരുടെ പോസ്റ്റ് മാർട്ടം നടപടികൾ പൂർത്തിയായി. എണ്ണൂറിലധികം പേരെ രക്ഷപെടുത്തിയിട്ടുണ്ട്.
3609 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായിട്ടുണ്ട്. രാത്രി വൈകി അവസാനിച്ച രക്ഷാദൗത്യം പുലർച്ചെ പുനഃരാരംഭിക്കും.
മൃതദേഹത്തില്‍ ചിലത് ചിന്നിച്ചിതറിയ നിലയിലാണ്. അപകടം ഉണ്ടായ സ്ഥലത്ത് നിന്ന് കിലോ മീറ്റുകള്‍ അകലെ നിലമ്പൂര്‍ പോത്തുകല്ല് ഭാഗത്ത് ചാലിയാര്‍ പുഴയിലൂടെ മൃതദേഹം ഒഴുകിയെത്തിയ അവസ്ഥയും ഉണ്ടായി. നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ 42 മൃതദേഹമാണുള്ളത്. ഇതില്‍ 16 എണ്ണം ശരീരഭാഗമാണ്. 96 പേരെ കാണാതായി. 196 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്.

Advertisement