വയനാട് മരണം 147ആയി,91പേര്‍ കാണാമറയത്ത്

Advertisement

കല്‍പ്പറ്റ.വയനാട് ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 147ആയി. മേപ്പാടി സിഎച്ച്സിയിൽ 77 മൃതദേഹങ്ങൾ എത്തി. അതില്‍ 67 പേരെ തിരിച്ചറിഞ്ഞു, ശരീരഭാഗങ്ങൾ – 4. 191 പേര്‍ ചികില്‍സയിലുണ്ട്.

നിലമ്പൂരിൽ 54 മൃതദേഹം ,വിംസിൽ 11 മൃതദേഹം, ബത്തേരി ആശുപത്രിയിൽ 1
വൈത്തിരി ആശുപത്രിയിൽ 1.മേപ്പാടി കമ്മൂണിറ്റി ഹാളിൽ ആകെ എത്തിച്ചത് 94 മൃതദേഹങ്ങൾ

52 എണ്ണം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇനിയും തിരിച്ചറിയാൻ ഉള്ളത് 11 മൃതദേഹങ്ങൾ.ചാലിയാർ പുഴയിലൂടെ ഒഴുകിവന്ന 54 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. മൃതദേഹങ്ങളും മൃതദേഹവശിഷ്ടങ്ങളും ആണ് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയത്. രണ്ടു മൃതദേഹങ്ങൾ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്

അതിനിടെ രണ്ടാംദിന രക്ഷാപ്രവര്‍ത്തനം തുടങ്ങി. 4 സംഘമായി 150 രക്ഷാപ്രവര്‍ത്തകര്‍ മുണ്ടക്കൈയിലേക്ക് തിരിച്ചു. 85അടി നീളമുള്ള താല്‍ക്കാലിക പാലം വൈകാതെ നിര്‍മ്മിക്കും. ചെറിയ മണ്ണുമാന്തിവരെ കടത്തിവിടാനാകും.സൈന്യവും എന്‍ഡിആര്‍എഫും ആരോഗ്യപ്രവര്‍ത്തകരും സംഘത്തിലുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് തടസമാകാതെ നാട്ടുകാരെ തടയുന്നു. വയനാട്ടുകാരും തദ്ദേശീയര്‍ക്കും തിരിച്ചറിയല്‍കാര്‍ഡു മുഖേനയാണ് പ്രവേശനം.

Advertisement