മുണ്ടക്കൈ ദുരന്തം നാശം വിതച്ച വയനാടിനെ ചേർത്ത് നിറുത്തുകയാണ് കേരളം. പ്രവാസികളിലൊരാള്‍ തന്നെ ഏല്‍പ്പിച്ച മൂന്ന് ആഡംബര വാച്ചുകള്‍ വിറ്റ് പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ശ്രമിക്കുകയാണ് വ്ലോഗര്‍ എഫിന്‍. വാച്ചുകള്‍ വില്‍ക്കുന്നതിലൂടെ 84 ലക്ഷം രൂപ സമാഹരിക്കാമെന്നാണ് താന്‍ കരുതുന്നതെന്നും ഇതില്‍ ഒരു രൂപ പോലും താനെടുക്കില്ലെന്നും എഫിന്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
ഉബ്ലുവിന്റെ 21 ലക്ഷം രൂപ വില വരുന്ന ബിഗ് ബാങ് സ്ക്വയര്‍ ലിമിറ്റഡ് എഡിഷന്‍ വാച്ച്, ഓവര്‍സീസിന്‍റെ റോസ് ഗോള്‍ഡ് എഡിഷന്‍ (33 ലക്ഷം), ഉബ്ലുവിന്റെ തന്നെ ടൈഗര്‍ എഡിഷന്‍(29) ലക്ഷം എന്നീ വാച്ചുകളാണ് എഫിന്‍റെ കൈവശമുള്ളത്. വയനാട്ടിലെ ദുരിതം അനുഭവിക്കുന്നവര്‍ക്കായി വിറ്റ് പണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രവാസി സുഹൃത്ത് ഇത് നല്‍കിയതെന്നും അദ്ദേഹം വിഡിയോയില്‍ വ്യക്തമാക്കി.
വാച്ചുപ്രേമികളെ വയനാടിനായി നിങ്ങള്‍ക്കും കൈ കോര്‍ക്കാം..’സംഭവം കേട്ടപ്പോള്‍ തന്നെ വാച്ചുകള്‍ ഓഫ്ലൈന് ആയി വിറ്റ് പണം സിഎംഡിആര്‍എഫിലേക്ക് നല്‍കാനോ, അല്ലെങ്കില്‍നേരിട്ട് കൈമാറാനോ ആയിരുന്നു പ്ലാന്‍ ചെയ്തത്. എന്നാല്‍ വിദേശത്തോ സ്വദേശത്തോ ഉള്ള ആരെങ്കിലും ഈ വാച്ചുകള്‍ വാങ്ങാനിരിക്കുകയാണെങ്കില്‍ ഇത്തരമൊരു കാര്യത്തിനായതിനാല്‍ പരമാവധി പണം തരികയാണെങ്കില്‍ വില്‍ക്കാന്‍ തയ്യാറാണെന്ന് അദ്ദേഹം പറയുന്നു.
വാങ്ങണമെന്ന് താല്‍പര്യമുള്ളവര്‍ തന്‍റെ ഇ–മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണമെന്നും എഫിന്‍ വ്യക്തമാക്കി. ഓണ്‍ലൈനായും ഓഫ് ലൈനായും വില്‍ക്കാന്‍ താന്‍ ശ്രമിക്കുന്നുണ്ടെന്നും ഓണ്‍ലൈന്‍ ആയി ആരെങ്കിലും വാങ്ങുകയാണെങ്കില്‍ ആരാണ് വാങ്ങിയതെന്നും എത്ര രൂപയ്ക്കാണ് വിറ്റതെന്നും വിഡിയോയിലൂടെ അറിയിക്കുമെന്നും വിഡിയോയില്‍ പറയുന്നുണ്ട്.