മരണം 298 ;ചാലിയാറിൽ തിരച്ചിൽ ,300 പേരെ ഇനിയും കണ്ടെത്താൻ പരിശോധന

Advertisement

വയനാട്: വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണം 298 ആയി.അപകട മേഖലയിൽ നിന്ന് 30 കിലോമീറ്റർ ചാലിയാർ പുഴയിലൂടെ ചുങ്കത്തറ ‘ കൈപ്പനി പാലത്തിനടുത്ത് ഒരു സ്ത്രീയുടെ മൃതദേഹമാണ് ലഭിച്ചത്. ഇന്ന് ആറ് സോണുകളായി തിരിഞ്ഞ് പരിശോധന ആരംഭിച്ചു.
ഒരു സംഘത്തിൽ 40 അംഗങ്ങൾ വീതമുണ്ട്. ചൂരൽമലയിൽ രക്ഷാദൗത്യത്തിന് തടസ്സമായി മഴ പെയ്യുന്നുണ്ട്. 9328 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. 300 ഓളം പേരെ ഇനിയും കണ്ടെത്താനുണ്ട്.

Advertisement