തിരുവനന്തപുരം.ശനിയാഴ്ചത്തെ പ്രവർത്തി ദിനം സംബന്ധിച്ച കോടതി വിധിക്കെതിരെ അപ്പീൽ പോകാൻ നിലവിൽ ഉദ്ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. വിദ്യാഭ്യാസ അവകാശ നിയമം പറയുന്നത് 220 പ്രവർത്തി ദിവസമാണ് പൊതു വിദ്യാഭ്യാസരംഗം ശാന്തമായി പോകാനാണ് നമ്മൾ ആഗ്രഹിക്കുന്നത്.
വിധി പകർപ്പ് കിട്ടിയശേഷം മറ്റ് നടപടിയെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ സമയമാറ്റം ഇപ്പോൾ അജണ്ടയിൽ ഇല്ല. നിലവിലെ സമയക്രമം തുടരാനാണ് സർക്കാർ തീരുമാനം. ഖാദർ കമ്മിറ്റി റിപ്പോർട്ട്. രണ്ടാം ഭാഗം കഴിഞ്ഞ മന്ത്രിസഭായോഗം അംഗീകരിച്ചു
റിപ്പോർട്ടിൽ പറയുന്ന എല്ലാ ഭാഗവും നടപ്പിലാക്കണമെന്നില്ല. എല്ലാ തലത്തിലും ഉള്ള ചർച്ചകളും നടത്തും. സ്കൂൾ സമയത്തിലുള്ള മാറ്റത്തിൽ മന്ത്രിസഭയിൽ അടക്കം ചർച്ചചെയ്ത ശേഷമെ തീരുമാനമെടുക്കൂ, മന്ത്രി പറഞ്ഞു.