സംസ്ഥാന ചലച്ചിത്ര പുരസ്കാരം; സ്ക്രീനിങ് പുരോ​ഗമിക്കുന്നു, മത്സരം പഴയ തലമുറയും പുതുതലമുറയും തമ്മിൽ

Advertisement

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനുള്ള സ്ക്രീനിങ് പുരോഗമിക്കുന്നു. പുതിയ തലമുറയും മുതിർന്നവരും തമ്മിലാണ് മത്സരം. മികച്ച ചിത്രം,സംവിധായകൻ, നടൻ, നടി, സംഗീത സംവിധായകൻ തുടങ്ങി മിക്ക വിഭാഗങ്ങളിലും സീനിയേഴ്സും ജൂനിയേഴ്സും തമ്മിലുള്ള പോരാട്ടമാണു നടക്കുന്നത്.

മികച്ച നടനുള്ള പുരസ്കാരത്തിനായി ആടുജീവിതത്തിലൂടെ പൃഥ്വിരാജും കാതൽ സിനിമയിലൂടെ മമ്മൂട്ടിയുമാണ് മത്സരരംഗത്തെ പ്രധാന താരങ്ങൾ. പുതുമുഖ നടന്മാരും മികച്ച നടനുള്ള മത്സരരംഗത്തുണ്ട്. 160 സിനിമകളാണ് ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാർഡിനായി മത്സരിക്കുന്നത്. ഈ മാസം 20ന് ഉള്ളിൽ പുരസകാരം പ്രഖ്യാപിക്കാനാണ് ചലച്ചിത്ര അക്കാദമിയുടെ തീരുമാനം.

മത്സരിക്കുന്ന 160 സിനിമകൾ 84 എണ്ണം പുതുമുഖ സംവിധായകരുടെതാണ്. മമ്മൂട്ടിയുടെ രണ്ട് സിനിമകളും മോഹൻലാലിന്റെ ഒരു സിനിമയും മത്സരിക്കുന്നുണ്ട്. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ ദ് കോർ’, റോബി വർഗീസ് രാജിന്റെ ‘കണ്ണൂർ സ്‌ക്വാഡ്’ എന്നിവയാണ് മമ്മൂട്ടിയുടെ ചിത്രങ്ങൾ.

ജിത്തു ജോസഫിന്റെ സംവിധാനത്തിൽ എത്തിയ ‘നേര്’ ആണ് മോഹൻലാലിന്റെതായി മത്സരിക്കുന്നത്. ബ്ലെസിയുടെ സംവിധാനത്തിൽ എത്തിയ ‘ആടുജീവിത’ത്തിലെ അഭിനയമാണ് പൃഥിരാജിനെ മത്സരത്തിന്റെ മുൻനിരയിലെത്തിക്കുന്നത്. ദുൽഖർ സൽമാന്റെ ‘കിങ് ഓഫ് കൊത്ത’, ദിലീപിന്റെ ‘വോയ്‌സ് ഓഫ് സത്യനാഥൻ’, ഉർവശിയും പാർവതി തിരുവോത്തും ഒന്നിച്ച ക്രിസ്റ്റോ ടോമിയുടെ ‘ഉള്ളൊഴുക്ക്’ എന്നീ സിനിമകളും മത്സരത്തിനുണ്ട്. ജൂറിയുടെ ആദ്യഘട്ട അവാർഡ് നിർണയ നടപടികൾ പൂർത്തിയായി കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.

മത്സരത്തിനുള്ള ആകെ സിനിമകളിൽ നിന്ന് 30 ശതമാനമാണ് രണ്ടാംഘട്ടത്തിലേക്ക് കടക്കുന്നത്. രണ്ട് പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് തീരുമാനിക്കുന്ന 30 ഓളം സിനിമകൾ അന്തിമജൂറി വിലയിരുത്തിയാണ് അവാർഡ് പ്രഖ്യാപിക്കുക.

ആരാണു മികച്ച നടനാവുകയെന്നാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. മമ്മൂട്ടിയെയും പൃഥ്വിരാജിനെയും കൂടാതെ ഫാലിമിയിലൂടെ ജഗദീഷ്, ഓ ബേബിയിലെ അഭിനയത്തിന് ദിലീഷ് പോത്തൻ, 2018 സിനിമയിലൂടെ ടൊവിനോ തോമസ് എന്നിവരും മത്സരരംഗത്തുണ്ട്. വ്യത്യസ്ത വേഷങ്ങളിൽ നടൻ കാഴ്ചവച്ച മികവായിരിക്കും അവസാന റൗണ്ടിൽ ജൂറി പരിഗണിക്കുക.

മികച്ച നടിയാകാനുള്ള മത്സരത്തിലും സീനിയർ, ജൂനിയർ യുദ്ധമാണ്. ഉർവശി, പാർവതി തിരുവോത്ത്(ഉള്ളൊഴുക്ക്) അനശ്വര രാജൻ(നേര്) ജ്യോതിക (കാതൽ) എന്നിവരാണ് മുഖ്യമായും മത്സര രംഗത്തുള്ളത്. ഇവർക്കു പുറമേ സമീപകാലത്തു ചലച്ചിത്ര രംഗത്തെത്തിയ ചില നടികളും പരിഗണനയിലുണ്ട്

മികച്ച ചിത്രത്തിനും സംവിധായകനുമുള്ള അവാർഡിനു മത്സരിക്കുന്നവരിൽ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയവർ മുതൽ പുതു തലമുറക്കാർ വരെയുണ്ട്. ‌ ബ്ലെസി (ആടുജീവിതം, ജൂഡ് ആന്തണി ജോസഫ് (2018), റോബി വർഗീസ് രാജ് (കണ്ണൂർ സ്ക്വാഡ്), ജിയോ ബേബി (കാതൽ ദ് കോർ), രോഹിത് എം. ജി. കൃഷ്ണൻ (ഇരട്ട) എന്നിവരാണ് മുൻ നിരയിൽ. മികച്ച സംഗീത സംവിധായകനുള്ള മത്സരത്തിൽ ആടുജീവിതത്തിലൂടെ എ.ആർ. റഹ്മാൻ മത്സരരംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്

ജൂറി അംഗങ്ങൾ:

പ്രാഥമികസമിതി ചെയർമാൻമാരായ സംവിധായകൻ പ്രിയനന്ദനൻ, ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ടു പ്രാഥമിക സമിതികൾ 80 സിനിമകൾ വീതം കണ്ട് മികച്ചതെന്നു നിശ്ചയിക്കുന്ന 30 ശതമാനം ചിത്രങ്ങൾക്കാണ് അന്തിമജൂറി വിലയിരുത്തി പുരസ്കാരങ്ങൾ പ്രഖ്യാപിക്കുന്നത്. കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയറ്ററിലുമായി ശനിയാഴ്ച സ്‌ക്രീനിങ് തുടങ്ങി. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സുധീർ മിശ്രയാണ് ജൂറി ചെയർമാൻ. സംവിധായകൻ ലിജോ ജോസ് പെല്ലിശേരി, എഴുത്തുകാരൻ എൻ.എസ്. മാധവൻ, നടി ആൻ അഗസ്റ്റിൻ, സംഗീതസംവിധായകൻ ശ്രീവൽസൻ ജെ.മേനോൻ എന്നിവരാണ് മുഖ്യജൂറിയിലെ മറ്റ് അംഗങ്ങൾ.

ഒന്നാം പ്രാഥമിക ജൂറിയിൽ ഛായാഗ്രാഹകൻ പ്രതാപ് പി.നായർ, തിരക്കഥാകൃത്ത് വിനോയ് തോമസ്, എഴുത്തുകാരി ഡോ.മാളവിക ബിന്നി എന്നിവരും രണ്ടാമത്തേതിൽ എഡിറ്റർ വിജയ് ശങ്കർ, എഴുത്തുകാരൻ ശിഹാബുദീൻ പൊയ്ത്തുംകടവ്, ശബ്ദലേഖകൻ സി.ആർ. ചന്ദ്രൻ എന്നിവരുമാണ് അംഗങ്ങൾ. രചനാവിഭാഗത്തിൽ ഡോ. ജാനകീ ശ്രീധരൻ (ചെയർപേഴ്‌സൺ), ഡോ. ജോസ് കെ.മാനുവൽ, ഡോ. ഒ.കെ.സന്തോഷ് എന്നിവരാണ് അംഗങ്ങൾ. എല്ലാ ജൂറിയിലും ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ മെംബർ സെക്രട്ടറിയാണ്.

അവാർഡിനു മത്സരിക്കുന്ന സിനിമകളുടെ പേരുകളും സംവിധായകരും:

  1. തടവ്(ഫൈസൽ റസാഖ്)
  2. ഫ്ലളവറിങ് ബാംബൂസ്(പാർഥസാരഥി രാഘവൻ)
  3. ഭീമ നർത്തകി (ഡോ. സന്തോഷ് സൗപർണിക)
  4. അയ്യർ ഇൻ അറേബ്യ (എം. എ. നിഷാദ്)
  5. ഒരു ശ്രീലങ്കൻ സുന്ദരി ഇൻ ഏ.യൂ.എച്ച് (കൃഷ്ണ പ്രിയദർശൻ)
  6. പൊമ്പളൈ ഒരുമൈ (വിപിൻ ആറ്റ്ലീ)
  7. പകുതി കടൽ കടന്ന് (ബിജു വിശ്വനാഥ്)
  8. ഫാലിമി (നിതീഷ് സഹദേവ്)
  9. ഇറവൻ (ബിനുരാജ് കല്ലട)
  10. കൃഷ്ണകൃപാസാഗരം (അനീഷ്. എ. വി.)
  11. ആനന്ദ് മൊണാലിസ മരണവും കാത്തു (സന്തോഷ് ബാബുസേനൻ, സതീഷ് ബാബുസേനൻ)
  12. ചാപ്പകുത്ത് (അജൈഷ് സുധാകരൻ, മഹേഷ് മനോഹരൻ)
  13. ഇതുവരെ (അനിൽ തോമസ്)
  14. നീതി (ഡോ. ജെസ്സി)
  15. താരം തീർത്ത കൂടാരം (ഗോകുൽ രാമകൃഷ്ണൻ)
  16. ഓ ബേബി (രഞ്ജൻ പ്രമോദ്)
  17. ആകാശം കടന്ന് (സിദ്ദിഖ് കൊടിയത്തൂർ)
  18. കടലാമ (ബാബു കമ്പ്രത്ത്)
  19. ലൈഫ് പുട്ട് യുവർ ഹോപ് ഇൻ ഗോഡ് (കെ.ബി. മധു)
  20. നീലമുടി (ശരത് കുമാർ വി.)
  21. കാൽപ്പാടുകൾ (എസ്. ജനാർദനൻ)
  22. അഗാതോകാക്കൊലോജിക്കൽ (വെങ്കിടേഷ് സി. ഡി)
  23. താൾ (രാജസാഗർ)
  24. സ്വകാര്യം സംഭവബഹുലം (നസീർ ബദറുദ്ദീൻ)
  25. ഷഹറസാദ് (വിഗ്‌നേഷ് വി. ശശിധരൻ)
  26. ഉള്ളൊഴുക്ക് (ക്രിസ്റ്റോ ടോമി)
  27. 2018 എവരിവൺ ഈസ് എ ഹീറോ (ജൂഡ് ആന്റണി ജോസഫ്)
  28. ചെമ്മരത്തി പൂക്കും കാലം (പി. ചന്ദ്രകുമാർ)
  29. ഡാർക് ഷെയ്ഡ്സ് ഓഫ് എ സീക്രട് (വിദ്യ മുകുന്ദൻ)
  30. കെ. എൽ.58 എസ് 4330 ഒറ്റയാൻ (രെജിൻ നരവൂർ)
  31. ഴ (ഗിരീഷ് എം.)
  32. വിത്ത് (അവിര റെബേക്ക)
  33. പൂക്കാലം (ഗണേഷ് രാജ്)
  34. ആഴം (അനുറാം)
  35. എ പാൻ ഇന്ത്യൻ സ്റ്റോറി (വി. സി. അഭിലാഷ്)
  36. റാണി – ദ് റിയൽ സ്റ്റോറി (ശങ്കർ രാമകൃഷ്ണൻ)
  37. എന്നെന്നും (ശാലിനി ഉഷാദേവി)
  38. ഒരു വട്ടം കൂടി (സാബു ജെയിംസ്)
  39. തൻമയി (സജി. കെ. പിള്ളൈ)
  40. ആർഡിഎക്സ് (നഹാസ് ഹിദായത്)
  41. ദ് സീക്രട്ട് ഓഫ് വിമൻ (ജി. പ്രജേഷ് സെൻ)
  42. കിങ് ഓഫ് കൊത്ത (അഭിലാഷ് ജോഷി)
  43. ചാൾസ് എന്റർപ്രൈസസ് (സുഭാഷ് ലളിത സുബ്രഹ്മണ്യൻ)
  44. അഞ്ചരക്കള്ളകോക്കാൻ (ഉല്ലാസ് ചെമ്പൻ)
  45. രാസ്ത (അനീഷ് അൻവർ)
  46. വിത്തിൻ സെക്കൻഡ്സ് (വിജേഷ് പി. വിജയൻ)
  47. കല്ലുവാഴയും ഞാവൽപഴവും (ദിലീപ് തോമസ്)
  48. കാസർഗോൾഡ് (മൃദുൽ നായർ)
  49. വാലാട്ടി (ദേവൻ (ജയദേവ് ജെ.))
  50. നദികളിൽ സുന്ദരി യമുന (വിജേഷ് പനത്തുർ, ഉണ്ണി വെള്ളോറ)
  51. ജേർണി ഓഫ് ലൗ 18 + (അരുൺ ഡി. ജോസ്)
  52. നൊണ (രാജേഷ് ഇരുളം)
  53. അടി (പ്രശോഭ് വിജയൻ)
  54. മാരിവില്ലിൻ ഗോപുരങ്ങൾ (അരുൺ ബോസ്)
  55. ചാവേർ (ടിനു പാപ്പച്ചൻ)
  56. ക്വീൻ എലിസബത്ത് (എം. പദ്മകുമാർ)
  57. ഗരുഡൻ (അരുൺ വർമ)
  58. ദ്വയം (സന്തോഷ് ബാലകൃഷ്ണൻ)
  59. ദ് സ്പോയിൽസ് (മഞ്ജിത് ദിവാകർ)
  60. റാണി ചിത്തിര മാർത്താണ്ഡ (പിങ്കു പീറ്റർ)
  61. പൂവ് (അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ്)
  62. ഫിലിപ്സ് (ആൽഫ്രഡ് കുര്യൻ ജോസഫ്)
  63. തങ്കം (സഹീദ് അറാഫത്)
  64. പാളയം പി.സി. (വി. എം. അനിൽ)
  65. പാച്ചുവും അദ്ഭുതവിളക്കും (അഖിൽ സത്യൻ)
  66. കിർക്കൻ (ജോഷ് (ജി. ജോതിഷ് ബാൽ))
  67. കണ്ണൂർ സ്ക്വാഡ് (റോബി വർഗീസ് രാജ്)
  68. 14 ഫെബ്രുവരി (വിജയ് ചമ്പത്ത്)
  69. ഡിയർ വാപ്പി (ഷാൻ തുളസീധരൻ)
  70. മാംഗോമുറി (വിഷ്ണു രവി ശക്തി)
  71. ലിറ്റിൽ മിസ്സ് റാവുത്തർ (വിഷ്ണു ദേവ്)
  72. കഠിന കഠോരമീ അണ്ഡകടാഹം (മുഹാസിൻ)
  73. അങ്കണവാടി (വിജയൻ ജി. (അടൂർ വിജയൻ)
  74. കുത്തൂട് (മനോജ്. കെ. സേതു)
  75. എന്റെ അമ്മയ്ക്ക് (ദിലീപൻ)
  76. സോമന്റെ കൃതാവ് (രോഹിത് നാരായണൻ)
  77. ജവാനും മുല്ലപ്പൂവും (രഘുനാഥൻ നായർ കെ. എൻ)
  78. ഒറ്റ (റസൂൽ പൂക്കുട്ടി)
  79. ചെക്ക്മേറ്റ് (രതീഷ് ശേഖർ)
  80. പ്രണയവിലാസം (നിഖിൽ എംപി (നിഖിൽ മുരളി)
  81. ഗംഗയുടെ വീട് (പി.വി. രാജേഷ്)
  82. ജൈവം (ദീപേഷ് ടി.)
  83. മത്ത് (രഞ്ജിത് ലാൽ എൻ. കെ)
  84. പൊറാട്ട് നാടകം (നൗഷാദ് സഫ്റോൺ)
    85.കാതൽ ദ് കോർ (ജിയോ ബേബി)
  85. ഇന്റർവെൽ (പി. മുസ്തഫ)
  86. നളിനകാന്തി (സുസ്മേഷ് ചന്ദ്രോത്ത്)
  87. റാഹേൽ മകൻ കോര (ഉബൈനി)
  88. ജനനം 1947 പ്രണയം തുടരുന്നു (അഭിജിത് അശോകൻ)
  89. വേല (ശ്യാം ശശി)
  90. ഋതം– ബിയോണ്ട് ദി ട്രൂത്ത് (ലാൽജി ജോർജ്)
  91. കള്ളനും ഭഗവതിയും (ഈസ്റ്റ് കോസ്റ്റ് വിജയൻ)
  92. ബദൽ ദി മാനിഫെസ്റ്റോ (അജയൻ ജി.)
  93. ഒങ്കാറ (ഉണ്ണി കെ. ആർ(ഉണ്ണിക്കൃഷ്ണൻ നായർ)
  94. ടി.ടി (ട്രാഷ് ടു ട്രെഷർ) (പോൾ സാനന്ദ രാജ്)
  95. തണുപ്പ് (രാഗേഷ് നാരായണൻ)
  96. അവൾ പേർ ദേവയാനി (ഷാനൂബ് കരുവാത്ത്)
  97. ജയിലർ (സക്കീർ മടത്തിൽ)
  98. നേര് (ജീത്തു ജോസഫ്)
  99. സൂചന (ജോസ് തോമസ്)
  100. അരിക് (വി. എസ്. സനോജ്)
  101. മധുര മനോഹര മോഹം (സ്റ്റെഫി സേവ്യർ)
  102. പത്തുമാസം (സുമോദ്, ഗോപു)
  103. ആരോ ഒരാൾ (വി.കെ. പ്രകാശ്)
  104. നീല വെളിച്ചം (ആഷിക്ക് അബു)
  105. വാസം (ചാൾസ് എം)
  106. മഹൽ – ഇൻ ദ നെയിം ഓഫ് ഫാദർ (നാസർ സി.പി.)
  107. പ്രാവ് (നവാസ് അലി)
  108. എഡ്വിന്റെ നാമം (അരുൺ രാജ്)
  109. സമാറ (ചാൾസ് ജോസഫ്)
  110. ഭൂമൗ (അശോക് ആർ നാഥ്)
  111. ക്ലാസ് ബൈ എ സോൾഡിജിയർ (ചിൻമയി നായർ)
  112. 3 ഡി സ്പേസ് സഫാരി (എ.കെ. സൈബർ)
  113. ഓളം (വി. എസ്. അഭിലാഷ്)
  114. പഞ്ചവത്സര പദ്ധതി (പി.ജി. പ്രേംലാൽ)
  115. ബട്ടർഫ്ലൈ_ഗേൾ_85 (പ്രശാന്ത് മുരളി പദ്മനാഭൻ)
  116. അനക്ക് എന്തിന്റെ കേടാ – (ഷമീർ ഭരതന്നൂർ)
  117. പൊക (അരുൺ അയ്യപ്പൻ)
  118. മുകൾപ്പരപ്പ് (സിബി പടിയറ)
  119. കുറിഞ്ഞി (ഗിരീഷ് കുന്നുമ്മൽ)
  120. കാലവർഷക്കാറ്റ് (ബിജു സി. കണ്ണൻ)
  121. പെൻഡുലം (രെജിൻ എസ്. ബാബു)
  122. നെയ്മർ (സുധി മാഡിസൺ)
  123. ഇരട്ട (രോഹിത് എം. ജി. കൃഷ്ണൻ)
  124. ചന്ദ്രനും പൊലീസും (ശ്രീജി ബാലകൃഷ്ണൻ)
  125. ചാമ (സാമ്പ്രാജ്)
  126. കു‍ണ്ഡല പുരാണം (സന്തോഷ് പുതുകുന്ന്)
  127. അറ്റ് (ഡോൺമാക്സ്)
  128. പുലിമട (എ. കെ. സാജൻ)
  129. ഭഗവാൻ ദാസന്റെ രാമരാജ്യം (അബ്ദുൾ റഷീദ് പറമ്പിൽ(റഷീദ് പറമ്പിൽ)
  130. ദ് ജേർണി (ആന്റണി ആൽബർട്ട്)
  131. കുവി (സഖിൽ രവീന്ദ്രൻ)
  132. ദേശക്കാരൻ (ഡോ. അജയ് കുമാർ ബാബു)
  133. ഗഗനാചാരി (അരുൺ ചന്തു)
  134. ചീന ട്രോഫി (അനിൽ ലാൽ)
  135. ജാനകി ജാനേ (അനീഷ് ഉപാസന)
  136. മദനോത്സവം (സുധീഷ് ഗോപിനാഥ്)
  137. തമ്പാച്ചി (മനോജ് ടി. യാദവ് (മനോജി ടി)
  138. തിറയാട്ടം (സജീവ് കിളികുലം)
  139. ശേഷം മൈക്കിൽ ഫാത്തിമ (മനു സി കുമാർ)
  140. ഫീനിക്സ് (വിഷ്ണു ഭരതൻ)
  141. സുലൈഖ മൻസിൽ (അഷ്റഫ് ഹംസ)
  142. പച്ചപ്പ് തേടി (കാവിൽ രാജ്)
  143. ആടുജീവിതം (ബ്ലസി ഐപ് തോമസ്)
  144. വിവേകാനന്ദൻ വൈറലാണ് (കമൽ)
  145. മഹാറാണി (ജി. മാർത്താണ്ഡൻ)
  146. മെയ്ഡ് ഇൻ കാരവൻ (ജോമി കുര്യാക്കോസ്)
  147. വോയ്സ് ഓഫ് സത്യനാഥൻ (റാഫി)
  148. ഖണ്ഡശ്ശ (മുഹമ്മദ് കുഞ്ഞ്)
  149. വലസൈ പറവകൾ (സുനിൽ മാലൂർ)
  150. ഗോഡ്സ് ഓൺ പ്ലേയേഴ്സ് (എകെബി. കുമാർ)
  151. 2 ബിഎച്ച്കെ (സുദീപ് ഇ. എസ്)
  152. ഒറ്റമരം (ബിനോയ് ജോസഫ്)
  153. കാത്തു കാത്തൊരു കല്യാണം (ജെയിൻ ക്രിസ്റ്റഫർ)
  154. കാൺമാനില്ല (പോൾ എൽ. (പോൾ പട്ടത്താനം)
  155. അച്ഛനൊരു വാഴ വെച്ചു (സന്ദീപ് വി. ജി)
  156. അച്യുതന്റെ അവസാന ശ്വാസം (അജയ്)

കുട്ടികളുടെ ചിത്രം

  1. മോണോ ആക്ട് (റോയ് തൈക്കാടൻ)
  2. മോണിക്ക ഒരു AI സ്റ്റോറി (ഇ. എം. അഷ്റഫ്)
  3. കൈലാസത്തിലെ അതിഥി (അജയ് ശിവറാം)
Advertisement