വാർത്താനോട്ടം

Advertisement

2024 ആഗസ്റ്റ് 02 വെള്ളി

BREAKING NEWS

👉വയനാട് ദുരന്തത്തിൽ മരണസംഖ്യ 302 ആയി

👉വയനാട് ചൂരല്‍മലയില്‍ ബെയ്ലി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈ, ചൂരല്‍മല മേഖലയിലെ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്ന് ഊര്‍ജിതമാക്കി

👉 മുണ്ടക്കൈ, ചൂരല്‍മല മേഖലയില്‍ ഇന്നുമുതല്‍ 6 സോണുകളായി തിരിച്ച് 40 ടീമുകളാകും തിരച്ചിലിന് രംഗത്തുണ്ടാകുക.

👉അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍.
👉മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തേതും വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേത്.

👉ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണും പുഴയുടെ അടിവാരം ആറാമത്തെ സോണുമാ

👉വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖല സന്ദര്‍ശിക്കരുതെന്നും അഭിപ്രായങ്ങള്‍ പറയരുതെന്നും ശാസ്ത്ര സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കിയ ഉത്തരവ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി.

🌴 കേരളീയം 🌴

🙏 വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും സന്ദര്‍ശിക്കാനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും ഇവരോടൊപ്പമുണ്ടായിരുന്നു.

🙏 കാലവര്‍ഷക്കെടുതി
യുടെ ഭാഗമായി വയനാട് ജില്ലയില്‍ ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചു . ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്.

🙏 സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും റെഡ് അലര്‍ട്ടും ഓറഞ്ച് അലര്‍ട്ടുമില്ല. എന്നാല്‍ ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

🙏 കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനൊപ്പം ഇടുക്കിയിലും എറണാകുളത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി ആയിരിക്കും.

🙏 വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് തീരുമാനം. വള്ളംകളി സെപ്റ്റംബറില്‍ നടത്താനാണ് തീരുമാനം. എന്ന് നടത്തണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് ശേഷമുണ്ടാകും.

🙏 വയനാട്ടിലെ ദുരന്തപശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനയ്ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

🙏 അപകടമേഖലയെന്ന് അധികൃതര്‍ കണ്ടെത്തുന്ന സ്ഥലങ്ങളില്‍ നിന്ന് ആളുകള്‍ മാറി താമസിക്കാന്‍ തയ്യാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു.

🙏 വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ബാധിതര്‍ക്ക് സഹായം പ്രഖ്യാപിച്ച് എഐവൈഎഫ്. വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങള്‍ക്ക് വീട് വെച്ച് നല്‍കുമെന്ന് എഐവൈഎഫ് അറിയിച്ചു.

🙏 സര്‍ക്കാര്‍ ആശുപത്രികളില്‍ ഭിന്നശേഷി വ്യക്തികള്‍ക്ക് ചികിത്സയും പരിചണവും ലഭിക്കുന്നതിന് മറ്റ് രോഗികള്‍ക്കൊപ്പം ക്യൂ നില്‍ക്കേണ്ട ആവശ്യമില്ല എന്ന നോട്ടീസ് പതിക്കണമെന്ന് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍ എസ് എച്ച് പഞ്ചാപകേശന്‍ ഉത്തരവിട്ടു.

🙏 കേരളത്തിലെ 10-ാം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

🙏 മലമ്പുഴ അണക്കെട്ടിന്റെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

🇳🇪 ദേശീയം 🇳🇪

🙏 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും ഓഗസ്റ്റ് അവസാനത്തോടെ ലാ നിന അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

🙏 വയനാട് ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ദേശീയ ദുരന്തം ആയി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തില്‍ ഇത് ആവശ്യപ്പെടുമെന്നും കൂട്ടിച്ചേര്‍ത്തു.

🙏 പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ചോര്‍ച്ചയില്‍ മന്ദിരം രൂപകല്പന ചെയ്ത ബിമല്‍ പട്ടേലിനോട് ലോക്സഭാ സ്പീക്കര്‍ വിശദീകരണം തേടി. കഴിഞ്ഞ ദിവസത്തെ മഴയില്‍ പാര്‍ലമെന്റ് ലോബിയിലുണ്ടായ ചോര്‍ച്ച വലിയ ചര്‍ച്ചയായിരുന്നു. 2600 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച മന്ദിരം 150 കൊല്ലമെങ്കിലും നിലനില്‍ക്കുമെന്നായിരുന്നു അവകാശവാദം.

🙏 നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പേരെ പ്രതികളാക്കി സിബിഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. നിതീഷ് കുമാറാണ് ഒന്നാം പ്രതി. കേസില്‍ അന്വേഷണം തുടരും, 58 ഇടങ്ങളില്‍ പരിശോധന നടത്തി, അറസ്റ്റിലായ മറ്റ് പ്രതികള്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുമെന്നും സിബിഐ അറിയിച്ചു.

🙏 ഹിമാചല്‍ പ്രദേശില്‍ മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ മലാനയിലെ പന്‍ഡോഹ് ഡാം തകര്‍ന്നു. പാര്‍വതി നദിയിലെ ഡാം തകര്‍ന്നതോടെ പരിസര പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തീരങ്ങളില്‍ താമസിക്കുന്നവര്‍ എത്രയും വേഗം ഒഴിയണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

🏑🏋️‍♀️⚽കായികം🤽🏻‍♀️🏹🏏

🙏 പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് കനത്ത നിരാശ സമ്മാനിച്ച് ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പുരുഷ ഡബിള്‍സില്‍ ഉറച്ച മെഡല്‍, പ്രതീക്ഷയായിരുന്ന സാത്വിക്-ചിരാഗ് സഖ്യത്തിന്റെ ക്വാര്‍ട്ടറിലെ തോല്‍വിയും ഇന്ത്യക്ക് വേദനയായി.

🙏 ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടമെന്ന നിലയില്‍ ശ്രദ്ധേയമായ മത്സരത്തില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയെ വീഴ്ത്തി യുവതാരം ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ കടന്നു. നേരത്തെ, പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സില്‍ സ്വപ്നില്‍ കുസാലെ ഇന്ത്യയ്ക്ക് പാരിസിലെ മൂന്നാം വെങ്കലം സമ്മാനിച്ചിരുന്നു.

🙏ഒളിംപിക്സില്‍
ഇന്ത്യയ്ക്ക് ഇതുവരെ ലഭിച്ച മൂന്നു മെഡലുകളും ഷൂട്ടിങ്ങില്‍ നിന്നാണ്.

🙏 പുരുഷ ഹോക്കിയില്‍ ഇന്ത്യ ലോക ഒന്നാം നമ്പര്‍ ടീമായ ബല്‍ജിയത്തോടു തോറ്റു. ഒരു ഗോളിന്റെ ലീഡ് നേടിയ ശേഷമാണ് നിലവിലെ ചാംപ്യന്‍മാര്‍ക്കെതിരെ ഇന്ത്യ തോല്‍വി വഴങ്ങിയത്.

🙏വനിതാ ബോക്സിങ്ങില്‍ 50 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്ന നിഖാത് സരീനും പ്രീക്വാര്‍ട്ടറില്‍ തോറ്റു.

Advertisement