മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്‌തെന്ന് വിദ്യാഭ്യാസ മന്ത്രി

Advertisement

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്‌തെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പ്രദേശത്തെ രണ്ട് സ്‌കൂളുകള്‍ തകര്‍ന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചര്‍ച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു.