കവിയും പരിഭാഷകനുമായ പ്രൊഫസര്‍ സി.ജി.രാജഗോപാല്‍ അന്തരിച്ചു

Advertisement

കവിയും പരിഭാഷകനുമായ പ്രൊഫസര്‍ സി.ജി.രാജഗോപാല്‍ (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തലസ്ഥാനത്തെ ദൃശ്യവേദിയെന്ന കഥകളി ആസ്വാദക സംഘടനയുടെ സ്ഥാപക പ്രസിഡന്റാണ്. അമൃത ഭാരതി വിദ്യാപീഠം മുന്‍ കുലപതിയാണ്. തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയിട്ടുണ്ട്. തൈക്കാട് പി.ആര്‍.എസ്. റോഡിലെ ‘ശാലീനം’ എന്ന വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു. സംസ്‌ക്കാരം ഇന്ന് വൈകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍.