സമാനതകളില്ലാത്ത ദുരന്തം: മരണം 338 ആയി ഉയർന്നു; 200ലേറെ പേർ ഇപ്പോഴും കാണാമറയത്ത്

Advertisement

വയനാട്: മുണ്ടക്കൈ, ചൂരൽമല ഭാഗത്തുണ്ടായ ഉരുൾപൊട്ടലിൽ മരണസംഖ്യ 338 ആയി ഉയർന്നു. 205 മൃതദേഹങ്ങളും 133 പേരുടെ ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. 200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. മരിച്ചവരിൽ 27 കുട്ടികളുമുണ്ട്

107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 279 പോസ്റ്റുമോർട്ടം പൂർത്തിയായി. ഇന്ന് 9 മൃതദേഹങ്ങളും നാല് ശരീര ഭാഗങ്ങളും തെരച്ചിൽ കണ്ടെത്തിയത്. രാവിലെ മുതൽ ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തെരച്ചിൽ നടത്തുന്നത്.

ഇന്നത്തെ തെരച്ചിലിൽ കൂടുതൽ മൃതദേഹങ്ങളും ലഭിച്ചത് ചൂരൽമല സ്‌കൂൾ റോഡിൽ നിന്നാണ്. ചാലിയാറിൽ നിന്ന് രണ്ട് മൃതദേഹങ്ങൾ കൂടി ലഭിച്ചു.