എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; സംസ്ഥാന കമ്മിറ്റി അനുമതി നൽകി

Advertisement

മാധ്യമപ്രവർത്തനം ആരംഭിച്ച് പൊതുപ്രവർത്തനത്തിലേക്ക് സജീവമായി ഇറങ്ങിയ എംവി നികേഷ് കുമാർ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്. തീരുമാനത്തിന് സംസ്ഥാന കമ്മിറ്റി അനുമതി നൽകി. ജില്ലാ കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവായി ആകും നിലവിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുക. പാർട്ടി സമ്മേളനത്തോടെ ജില്ലാ കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ നികേഷ് കുമാറിനെ ഉൾപ്പെടുത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസിലാണ് എംവി നികേഷ് കുമാർ മാധ്യമപ്രവർത്തനം ആരംഭിച്ചത്. 2003ൽ ഇന്ത്യാവിഷന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി. 2011ൽ റിപ്പോർട്ടർ ടിവി ആരംഭിച്ചു. രാംനാഥ് ഗോയങ്ക അവാർഡ് അടക്കം നിരവധി പുരസ്‌കാരങ്ങൾ നികേഷ് കുമാറിന് ലഭിച്ചിട്ടുണ്ട്‌