സിപിഎം സമ്മേളനങ്ങൾ സെപ്റ്റംബറിൽ ആരംഭിക്കും; സംസ്ഥാന സമ്മേളനം 2025 ഫെബ്രുവരിയിൽ കൊല്ലത്ത്

Advertisement

തിരുവനന്തപുരം:
24ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സിപിഎം സംഘടനാ സമ്മേളനങ്ങൾ സെപ്റ്റംബറിൽ തുടങ്ങും. ബ്രാഞ്ച്, ലോക്കൽ സമ്മേളനങ്ങൾ സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ നടക്കും. ഏരിയ സമ്മേളനം നവംബറിൽ നടക്കും. ജില്ലാ സമ്മേളനങ്ങൾ ഡിസംബറിലും ജനുവരിയിലുമായി നടക്കും. സംസ്ഥാന സമ്മേളനം ഫെബ്രുവരിയിൽ കൊല്ലത്തായിരിക്കും നടക്കുക. പാർട്ടി കോൺഗ്രസ് ഏപ്രിലിൽ തമിഴ്‌നാട്ടിൽ നടക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റക്കെട്ടായി കേരളം രംഗത്തെത്തിയെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവർത്തനത്തിൽ സർക്കാർ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ടന്നും സർക്കാർ ഇടപെടലിൽ എല്ലാവർക്കും മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവർത്തനത്തിനും പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് വലിയ സാമ്പത്തിക ആവശ്യമുണ്ട്. അതിനായി എല്ലാ പാർട്ടി ഘടകങ്ങളും സംഭവാന നൽകണമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തൃപുരയിലെയും തമിഴ്നാട്ടിലെയും പാർട്ടി ഘടകം 10 ലക്ഷം സിഎംഡിആർഎഫിലേക്ക് നൽകി. തമിഴ്നാടും സംഭാവന നൽകിയെന്നും അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതിനുള്ള ക്യാമ്പയിൽ ഓഗസ്റ്റ് 10, 11 തീയതികളിൽ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.