ബസ് യാത്രക്കിടെ മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ അറസ്റ്റിൽ

Advertisement

ആലപ്പുഴ. മാവോയിസ്റ്റ് നേതാവ് സി പി മൊയ്തീന്‍ അറസ്റ്റിൽ. പോലീസിന്‍റെ ആന്‍റി ടെററിസ്റ്റ് സ്ക്വാഡാണ് അറസ്റ്റ് ചെയ്തത്. ആലപ്പുഴയിലെ മാരാരിക്കുളത്ത് വെച്ചാണ് അറസ്റ്റ്. കൊല്ലത്തുനിന്ന് തൃശ്ശൂരിലേയ്ക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. കേരളത്തിന്‍റെ ചുമതലയുള്ള മാവോയിസ്റ്റ് നേതാവാണ് അറസ്റ്റിലായ മലപ്പുറം സ്വദേശി മൊയ്തീന്‍.